കോട്ടയം: നഗരസഭയുടെ . യാർഡിൽ കൂട്ടിയിട്ടിരുന്ന പഴയ മാലിന്യത്തിനാണ് വ്യാഴാഴ്ച ഉച്ചയോടെ തീ പിടിച്ചത്. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോട്ടയം യൂനിറ്റിൽനിന്ന് നാല് അഗ്നി രക്ഷാസേന വാഹനങ്ങളും പാമ്പാടി യൂനിറ്റിൽനിന്ന് ഒരു വാഹനവും സ്ഥലത്തെത്തി. ഒരു മാസത്തിനിടെ നാലാം തവണയാണ് വടവാതൂർ ഡമ്പിങ് യാർഡിൽ തീപിടിത്തം ഉണ്ടാകുന്നത്. സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിൽ ബി. സുനിൽകുമാർ, കെ.ടി. സലി, ജോട്ടി ജോസഫ് , കെ.എൻ. സുരേഷ് , എസ്. അനിൽകുമാർ, പ്രിയദർശൻ, അഭിലാഷ് ചന്ദ്രൻ, വിവേക് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. എം.സി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു കോട്ടയം: നായ റോഡിന് കുറുകെ ചാടിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. എം.സി റോഡില്‍ മണിപ്പുഴയില്‍ വ്യാഴാഴ്ച 4.30 നാണ് സംഭവം. പാലുമായി പോയ വാനിന് മുന്നിലേക്ക് നായ അപ്രതീക്ഷിതമായി ചാടുകയായിരുന്നു. ഇതേ തുടര്‍ന്ന് വാന്‍ പെട്ടന്ന് ബ്രേക്ക് ചെയ്തു. തുടര്‍ന്ന് പിന്നാലെയെത്തിയ കെ.എസ്.ആര്‍.ടി.സി ബസും കാറും വാനിന് പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ചില്ല് തകര്‍ന്നു. കാറിന്‍റെ മുന്‍ഭാഗത്തിന് കേടുപാടുകളുണ്ടായി. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.