ചങ്ങനാശ്ശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽപെടുത്തി മാടപ്പള്ളി, വാഴപ്പള്ളി വാകത്താനം പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകും. ഇതിന് മുന്നോടിയായി ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനായുള്ള . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ. രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അലക്സാണ്ടർ പ്രാക്കുഴി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ വിനു ജോബ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് സുനിതാ സുരേഷ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ റോസമ്മ മത്തായി, മണിയമ്മ രാജപ്പൻ, സോഫി ലാലിച്ചൻ, ബിന്ദു ജോസഫ്, ടി. രഞ്ജിത്, മാത്തുക്കുട്ടി പ്ലാത്താനം, വർഗീസ് ആൻറണി, സബിത ചെറിയാൻ, സൈനാ തോമസ്, ടീനാമോൾ, ബീനാ കുന്നത്ത്, ബ്ലോക്ക് സെക്രട്ടറി എം.ഇ. ഷാജി, സി.ഡി.പി.ഒ കെ. യമുന എന്നിവർ സംസാരിച്ചു. ഡോ. ലീഷാദ് തങ്കൻ ക്യാമ്പിന് നേതൃത്വം നൽകി. KTL CHR 1 Camp ചങ്ങനാശ്ശേരി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ. രാജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.