പൊൻകുന്നം: ടൗണിലും പരിസരപ്രദേശങ്ങളിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കേസെടുക്കുന്നതടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ആന്‍റണി മാർട്ടിൻ അറിയിച്ചു. വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറണം. മാലിന്യങ്ങൾ വേർതിരിക്കുന്ന പ്രകിയ ഇപ്പോൾ പഞ്ചായത്തിൻെറ കീഴിൽ നടക്കുന്നുണ്ട്. ചേപ്പുംപാറയിൽ അനുവദിച്ച മേജർ എം.സി.എ പണിപൂർത്തിയായി കഴിയുമ്പോൾ മാലിന്യ നിർമാർജനം കൂടുതൽ കാര്യക്ഷമമാകും. ഹരിതകർമ സേനയോട് എല്ലാവരും സഹകരിക്കണമെന്നും ആന്‍റണി മാർട്ടിൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.