കാറും മിനിവാനും കൂട്ടിയിടിച്ചു

കറുകച്ചാൽ: ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കാഞ്ഞിരപ്പാറയിൽ . യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക്​ 1.30ന് കാഞ്ഞിരപ്പാറ കവലയിലായിരുന്നു അപകടം. വാഴൂർ ഭാഗത്തുനിന്ന്​ ചങ്ങനാശ്ശേരിയിലേക്ക് പോയ കാറും കറുകച്ചാലിൽനിന്ന്​ കാനത്തേക്ക് വരുകയായിരുന്ന മിനിവാനുമാണ് കൂട്ടിയിടിച്ചത്. മിനിവാൻ കാനം റോഡിലേക്ക് പ്രവേശിക്കുമ്പോൾ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം ഭാഗികമായി തകർന്നു. അപകടത്തെതുടർന്ന് അരമണിക്കൂറോളം ഗതാഗതം ഭാഗികമായി സ്തംഭിച്ചു. കറുകച്ചാൽ പൊലീസെത്തി വാഹനങ്ങൾ നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പടം: കാഞ്ഞിരപ്പാറ കവലയിൽ കൂട്ടിയിടിച്ച മിനിവാനും കാറും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.