യാത്രക്കാരനെ മർദിച്ച്​ പണം തട്ടിയ പ്രതി പൊലീസിനെയും ആക്രമിച്ചു

കറുകച്ചാല്‍: കങ്ങഴ മുണ്ടത്താനത്ത് യാത്രക്കാരനെ ആക്രമിച്ച ശേഷം 5000 രൂപ തട്ടിയെടുത്തു. കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരെ പ്രതിയും ഭാര്യയും ചേര്‍ന്ന്​ ആക്രമിച്ചു. കറുകച്ചാല്‍ സ്​റ്റേഷനിലെ മൂന്നു പൊലീസുകാര്‍ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പില്‍ ബിജു (50), ഭാര്യ മഞ്ജു (46) എന്നിവര്‍ക്കെതിരെ കേസെടുത്തു. മുണ്ടത്താനം പൂതുക്കുഴിയില്‍ പ്രസാദിനെയാണ് (65) ആക്രമിച്ച് പണം തട്ടിയെടുത്തത്. ചൊവ്വാഴ്ച രാത്രി ഒമ്പതിന് മുണ്ടത്താനത്തായിരുന്നു സംഭവം. ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രസാദ്. മറ്റൊരു ഓട്ടോയിലെത്തിയ ബിജു പ്രസാദിന്റെ ഓട്ടോ തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയും പണമടങ്ങിയ പഴ്‌സ് തട്ടിയെടുത്ത ശേഷം കടന്നുകളയുകയുമായിരുന്നു. പരിക്കേറ്റ പ്രസാദിനെ നാട്ടുകാര്‍ ചേര്‍ന്ന്​ പാമ്പാടി താലൂക്ക്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒമ്പതരയോടെ പൊലീസ് ബിജുവി‍ൻെറ വീട്ടിലെത്തി. ഓടിമറയാന്‍ ശ്രമിച്ച ബിജുവിനെ പിടികൂടുന്നതിനിടെ സി.പി.ഒ വിനീത് ആര്‍. നായരുടെ കൈയില്‍ കടിച്ചു. മറ്റുള്ള പൊലീസുകാര്‍ ചേര്‍ന്ന് ബിജുവിനെ കീഴടക്കി. പട്ടികക്കഷണവുമായെത്തിയ മഞ്ജു സി.പി.ഒമാരായ പി.ടി. ബിജുലാല്‍, ബിബിന്‍ ബാലചന്ദ്രന്‍ എന്നിവരെയും ആക്രമിച്ചു. വീണ്ടും ഓടിമറയാന്‍ ശ്രമിച്ച ബിജുവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. പൊലീസിനെ ആക്രമിച്ചതിന് മഞ്ജുവിനെതിരെ മണിമല പൊലീസും പ്രസാദിനെ ആക്രമിച്ച് പണംതട്ടിയതിന് കറുകച്ചാല്‍ പൊലീസും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ബിജു മഞ്ജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.