ജീവനക്കാർക്ക് കോവിഡ്: ബാങ്ക് അടച്ചു

ഗാന്ധിനഗർ: ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ എസ്.ബി.ഐ ബ്രാഞ്ച് അടച്ചു. ബാങ്ക് അടച്ചിട്ട് അഞ്ചുദിവസം പിന്നിട്ടു. സുരക്ഷ ജീവനക്കാരൻ ഉൾപ്പെടെ 14 പേരാണ് ഇവിടെ ജോലിചെയ്യുന്നത്. ഇതിൽ ഒമ്പതുപേർക്കും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കഴിഞ്ഞ 29 മുതൽ ബാങ്ക് അടഞ്ഞുകിടക്കുകയാണ്​. നിരവധി ഇടപാടുകാരാണ് ബാങ്കിനു മുന്നിലെത്തി തിരിച്ചുപോകുന്നത്. മെഡിക്കൽ കോളജിലെ രോഗികളും അവരുടെ ബന്ധുക്കളുമെല്ലാം ബാങ്കിന്‍റെ ഈ ശാഖയുമായി ബന്ധപ്പെട്ടാണ് ഇടപാടുകൾ നടത്തുന്നത്. കൂടാതെ മെഡിക്കൽ കോളജിലെ നിരവധി ഡോക്ടർമാർ, ജീവനക്കാർ, കച്ചവടക്കാർ, നാട്ടുകാർ തുടങ്ങി ബാങ്കിന്‍റെ ഈ ശാഖയെയാണ്​ ഇടപാടുകൾക്കായി ആശ്രയിക്കുന്നത്​. ഇവരെല്ലാം കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഇടപാടുകൾ നടത്താനാകാതെ ബുദ്ധിമുട്ടുകയാണ്. അത്യാവശ്യ കാര്യങ്ങൾക്കായി കുമാരനല്ലൂർ, മാന്നാനം, അയ്മനം സ്റ്റേറ്റ് ബാങ്കിന്‍റെ ശാഖകളിൽ പോകേണ്ട അവസ്ഥയാണ്. അടുത്ത തിങ്കളാഴ്ച ബാങ്ക് തുറക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഏതാനും ജീവനക്കാരെ സമീപ ബാങ്കുകളിൽനിന്ന് മാറ്റിനിയമിച്ച് ബാങ്കിന്‍റെ പ്രവർത്തനം സാധാരണനിലയിൽ പ്രവർത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.