പരീക്ഷ തീയതി കോട്ടയം: സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ (സി.എസ്.എസ്- 2019-20 ബാച്ച്) പരീക്ഷ ജനുവരി 19ന് നടക്കും. അപേക്ഷകൾ പിഴയില്ലാതെ ജനുവരി 14വരെയും പിഴയോടെ 17വരെയും സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്സി/ എം.കോം/എം.സി.ജെ/ എം.എസ്.ഡബ്ല്യു/ എം.ടി.എ/ എം.എം.എച്ച്/ എം.ടി.ടി.എം (സി.എസ്.എസ് -2020 അഡ്മിഷൻ - റെഗുലർ/ 2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ് / 2019, 2018, 2017, 2016 അഡ്മിഷനുകൾ - സപ്ലിമെന്‍ററി/ 2015, 2014, 2013, 2012 അഡ്മിഷനുകൾ - മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഫീസടക്കാനുള്ള തീയതി ജനുവരി 10വരെ നീട്ടി. 520 രൂപ പിഴയോടെ 11നും 1050 സൂപ്പർഫൈനോടെ 12നും ഫീസടക്കാം. മൂന്നാം സെമസ്റ്റർ എം.ബി.എ (2017 മുതലുള്ള അഡ്മിഷൻ - സപ്ലിമെന്‍ററി) പരീക്ഷകൾ ജനുവരി 18ന് ആരംഭിക്കും. പിഴയില്ലാതെ 11വരെയും 525 രൂപ പിഴയോടെ 12നും 1050 രൂപ പിഴയോടെ 13നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. മൂന്നാം സെമസ്റ്റർ എം.ബി.എ (2016 അഡ്മിഷൻ - സപ്ലിമെന്‍ററി / 2015 അഡ്മിഷൻ - മേഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി 18ന് ആരംഭിക്കും. പിഴയില്ലാതെ 11വരെയും 525 രൂപ പിഴയോടെ 12നും 1050 രൂപ പിഴയോടെ 13നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. രണ്ടാം സെമസ്റ്റർ ബി.എച്ച്.എം (2020 അഡ്മിഷൻ - റെഗുലർ / 2013 മുതൽ 2019 വരെയുള്ള അഡ്മിഷനുകൾ - സപ്ലിമെന്‍ററി) പരീക്ഷകൾ ജനുവരി 28ന് ആരംഭിക്കും. പിഴയില്ലാതെ 17വരെയും 525 രൂപ പിഴയോടെ 18നും 1050 രൂപ സൂപ്പർ ഫൈനോടെ 19നും അപേക്ഷിക്കാം. പരീക്ഷഫലം 2021 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) (2017 അഡ്മിഷൻ - റെഗുലർ/ 2016 അഡ്മിഷൻ - സപ്ലിമെന്‍ററി/ 2016ന് മുമ്പുള്ള അഡ്മിഷനുകൾ - സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.