കാഞ്ഞിരപ്പള്ളി: മേഖലയിലെ കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ മേജര്‍ കുടിവെള്ള പദ്ധതികള്‍ നടപ്പക്കിയും കോളനി പ്രദേശങ്ങളില്‍ മഴവെള്ളം കൂടുതല്‍ സംഭരിച്ച് ഉപയോഗിക്കുന്നതിനാവശ്യമായ മഴവെള്ള സംഭരണികൾ നല്‍കിയും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പ്രമുഖ വ്യാപാരിയും കാഞ്ഞിരപ്പള്ളി സര്‍വിസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റുമായ കെ.ജെ. ചാക്കോ കുന്നത്തിന്‍റെ ഫോട്ടോ അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്‍റ് കെ. ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം അധ്യക്ഷതവഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ജനത സൂപ്പര്‍ മാര്‍ക്കറ്റിലെ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം ജെസി ഷാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കകുഴി, അസി. ജോ. രജിസ്ട്രാര്‍ ഷമീര്‍ വി.മുഹമ്മദ്, സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്‍റ് ടി.എസ്. രാജന്‍, മീനച്ചില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റ് കെ.പി. ജോസഫ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്‍റ് ബെന്നിച്ചന്‍ കട്ടന്‍ചിറ, ബാങ്ക് ഭരണസമിതി അംഗങ്ങളായ തോമസുകുട്ടി ഞള്ളത്തുവയലില്‍, ജോബ് കെ.വെട്ടം, ടോജി വെട്ടിയാങ്കല്‍, സ്റ്റനി സ്ലാവോസ് വെട്ടിക്കാട്ട്, ഫിലിപ് പള്ളിവാതുക്കല്‍, ടി.ജെ. മോഹനന്‍, സുനിജ സുനില്‍, റാണി മാത്യു, ബാങ്ക് സെക്രട്ടറി ഷൈജു കെ.ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. KTL WBL Roshin Augestin minister ഫോട്ടോ അടിക്കുറിപ്പ്- കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ വ്യാപാരിയും കാഞ്ഞിരപ്പള്ളി സര്‍വിസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റുമായ കെ.ജെ. ചാക്കോ കുന്നത്തിന്‍റെ ഫോട്ടോ അനാച്ഛാദനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.