മെഡി. കോളജിലെ സുരക്ഷ പിഴവ് ഗുരുതരം -വെൽഫെയർ പാർട്ടി

കോട്ടയം: മെഡി. കോളജിൽ ഗുരുതര സുരക്ഷ പിഴവെന്ന്​ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി. സുരക്ഷ പിഴവാണോ തട്ടിപ്പുനടത്തിയ യുവതിക്ക് അകത്തുനിന്ന് സഹായം ലഭിച്ചോ എന്നുള്ളത് ഉത്തരവാദിത്തപ്പെട്ട ഏജൻസി അന്വേക്ഷിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും വെൽഫെയർ പാർട്ടി വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. കുട്ടിയെ വീണ്ടെടുക്കാൻ മികച്ചരീതിയിൽ പ്രവർത്തിച്ച പൊലീസിനെയും സഹായം നൽകിയ ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യനെയും അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.