എം.എസ്.എസ് ഓഫിസ് ഉദ്ഘാടനം

ചങ്ങനാശ്ശേരി: മുസ്​ലിം സര്‍വിസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം മഹത്തരമാണെന്നും കഴിഞ്ഞ വെള്ളപ്പൊക്ക കെടുതിയില്‍ ജനങ്ങളെ രക്ഷിക്കാന്‍ ആംബുലന്‍സ് സേവനവുമായി എത്തിയത് മറക്കാന്‍ കഴിയുകയില്ലെന്നും അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ പറഞ്ഞു. ചങ്ങനാശ്ശേരി ചെയ്യുകയായിരുന്നു അദ്ദേഹം. എം.എസ്.എസ് പ്രസിഡൻറ് കെ.എം. രാജ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഷൈജു കെ.ഹസന്‍ 2022ലെ പെന്‍ഷന്‍ ഫണ്ട് ലൈഫ് മെംബര്‍ ഷൈജുവില്‍നിന്ന് സ്വീകരിച്ച്​ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്. ഹലീല്‍ റഹിമാന്‍, ജില്ല സെക്രട്ടറി എന്‍. ഹബീബ്, പഴയപള്ളി ജമാഅത്ത്​ വൈസ് പ്രസിഡൻറ് നജീബ് പത്താന്‍, സലഫി മസ്ജിദ് പ്രസിഡൻറ് ഷാജഹാന്‍ പറക്കവെട്ടി ഭാരവാഹികളായ പി.എ. സാദിക്ക് കാപ്പിവീട്, അബ്ദുല്‍ റസാഖ് കവീക്കയില്‍, എ. ജലാലുകുട്ടി മുന്‍ പ്രസിഡൻറ് കെ.പി. അബ്ദുല്‍ കരീം എന്നിവർ സംസാരിച്ചു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറൻറ് അസോ. സംസ്ഥാന വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്ത എം.എസ്.എസ് പ്രസിഡൻറ് കെ.എം. രാജയെ ആദരിച്ചു. KTL CHR 1 Mടട ചങ്ങനാശ്ശേരി എം.എസ്.എസിന്‍റ ഓഫിസ് അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.