പ്രസാദ വിൽപനയില്‍ വൻ വർധന

ശബരിമല: ശബരിമലയിൽ അപ്പം, അരവണ . മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് അപ്പം, അരവണ വിൽപനയില്‍ വർധനയുണ്ടായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരവിളക്കിന്​ നട തുറന്ന് അഞ്ച് ദിവസംകൊണ്ട്​ 13 കോടിയോളം രൂപയുടെ അരവണയും അപ്പവും വിറ്റതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കാര്യമായ വില്‍പന നടന്നിരുന്നില്ല. ഒരുകോടി രൂപ മാത്രമായിരുന്നു വരുമാനം. വരും ദിവസങ്ങളില്‍ തിരക്ക് വർധിക്കുമെന്നതിനാൽ അപ്പം, അരവണക്ക്​ ഭക്തര്‍ കൂടുമെന്നുമാണ് കാണക്കുകൂട്ടല്‍. പണരഹിത കൗണ്ടറുകള്‍ ഉപയോഗത്തില്‍ വന്നതും വില്‍പനയെ സ്വാധീനിച്ചിട്ടുണ്ട്​. നിലവില്‍ തിരുമുറ്റത്തെ 11 കൗണ്ടറിനുപുറമെ മാളികപ്പുറത്ത് സ്ഥാപിച്ച അധിക കൗണ്ടറുകൾ വഴിയും വില്‍പന ആരംഭിച്ചതോടെ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പ്രസാദം വാങ്ങാന്‍ കഴിയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.