തീർഥാടന പാതയിൽ പെരുമ്പാമ്പ്

ശബരിമല: തീർഥാടക തിരക്കേറിയ പമ്പ-സന്നിധാനം പാതയുടെ കൈവരിയിൽ ചുറ്റിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ഞായറാഴ്ച രാവിലെ 11ഓടെ മരക്കൂട്ടത്തിന് സമീപത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടത്. കോഴിക്കോടുനിന്ന്​ എത്തിയ തീർഥാടകനാണ് കൈവരിയിൽ ചുറ്റിക്കിടക്കുന്ന പാമ്പിനെ കണ്ടത്. ഇതോടെ പാമ്പിനെ കാണാൻ തീർഥാടകർ കൂട്ടംകൂടി. സംഭവം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി ഉൾവനത്തിൽ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.