വാഗമണ്‍ മലനിരകളില്‍ പുതിയ സസ്യം; കോവിഡിൻെറ ഓര്‍മയില്‍ പേര് അര്‍ഗോസ്‌റ്റെമ്മ ക്വാറൻറീന പൊന്‍കുന്നം: കോവിഡ് കാലത്ത് കോട്ടയം ജില്ലയിലെ വാഗമണ്‍ മലനിരകളില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി ഒരുകൂട്ടം ഗവേഷകര്‍. കോവിഡിൻെറ സ്മരണക്കായി അര്‍ഗോസ്‌റ്റെമ്മ ക്വാറൻറീന എന്നാണ് പേരിട്ടിരിക്കുന്നത്. പത്തനംതിട്ട തുരുത്തിക്കാട് ബി.എ.എം കോളജിലെ ബോട്ടണി അധ്യാപകരായ ഡോ. അനൂപ് പി.ബാലന്‍, ഡോ. എ.ജെ. റോബി, കേരള വനഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്ന ഡോ. എന്‍. ശശിധരന്‍ എന്നിവരടങ്ങിയ ഗവേഷക സംഘമാണ് സസ്യം കണ്ടെത്തിയത്. ശാസ്ത്രജ്ഞരും കലാകാരന്മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകള്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ഇവരുടെ സ്മരണക്കായാണ് പുതിയ സസ്യത്തിന് പേരിട്ടത്. വാഗമണ്‍ വനമേഖലയില്‍നിന്ന് ഉത്ഭവിക്കുന്ന കാട്ടരുവികളിലെ പാറക്കെട്ടുകളില്‍ മാത്രം വളരുന്ന ചെറിയ സസ്യമാണ് അര്‍ഗോസ്‌റ്റെമ്മ ക്വാറൻറീന. പശ്ചിമഘട്ടത്തില്‍ ആകെ അര്‍ഗോസ്‌റ്റെമ്മ ക്വാറൻറീന ജനുസില്‍പ്പെട്ട നാല് ഇനങ്ങള്‍ മാത്രമാണ് ഉള്ളത്. ഇവ നിത്യഹരിത വനങ്ങളിലെ അരുവികളിലും പുഴയോരങ്ങളിലുമുള്ള നനവുള്ള പാറക്കെട്ടുകളില്‍ മാത്രം കാണപ്പെടുന്നതാണ്. ആവാസവ്യവസ്ഥയുടെ നാശംമൂലം വംശനാശ ഭീഷണി നേരിടുന്നവയുമാണ്. ചിത്രവിവരണം KTG PLANT 1, 2- വാഗമണ്‍ മലനിരകളില്‍ കണ്ടെത്തിയ അര്‍ഗോസ്‌റ്റെമ്മ ക്വാറൻറീന ഇനത്തില്‍പ്പെട്ട സസ്യം KTG dr anoop p balan- ഡോ. അനൂപ് പി.ബാലന്‍, KTG dr n sasidharan- ഡോ. എന്‍. ശശിധരന്‍ KTG dr a.j robi- ഡോ. എ.ജെ. റോബി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.