വൃക്കകൾ തകരാറിലായ യുവാവിന് നാടിൻെറ സഹായഹസ്തം ചങ്ങനാശ്ശേരി: വൃക്കകൾ തകരാറിലായ യുവാവിന് നാടിൻെറ സഹായഹസ്തം. നഗരസഭ 10ാം വാര്‍ഡ് ഫാത്തിമാപുരം ചാവടി വീട്ടില്‍ ടോമിച്ചൻെറ മകന്‍ ടോണി വര്‍ഗിസാണ് (27) വൃക്കകൾ തകരാറിലായി ചികിത്സയിലുള്ളത്. വൃക്ക മാറ്റിെവയ്ക്കല്‍ ശസ്ത്രക്രക്കെും തുടര്‍ചികിത്സക്കുമായി 15 ലക്ഷം രൂപയാണ് വേണ്ടിയിരുന്നത്. എന്നാൽ, നാട്ടുകാരുടെ കൂട്ടായ്മയിൽ 20 ലക്ഷം രൂപ സ്വരൂപിക്കാനായി. ചങ്ങനാശ്ശേരി നഗരസഭയുടെ 10, 11, 12, 15, 16, 17, 18 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ഒരുമാസമായി 'ടോണി ജീവന്‍ രക്ഷാസമിതി' രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തിയത്. പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി. ഏഴ് വാര്‍ഡുകളിലായി 25 സ്‌ക്വാഡുകളിലായി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകര്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ പ്രദേശത്തെ എല്ലാ വീടുകളും സന്ദര്‍ശിച്ച് ധനസമാഹരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.