കാർഷികമേളക്ക്​ സമാപനം

തൊടുപുഴ: ഗാന്ധിജി സ്​റ്റഡി സൻെറർ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന കാർഷികമേള സമാപിച്ചു. കേരളം ഉൾപ്പെടെയുള്ള പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം എന്നതായിരുന്നു ഈ വർഷം മേളയുടെ മുഖ്യപ്രമേയം. കോവിഡ്​ പശ്ചാത്തലത്തിൽ സെമിനാറുകൾ മാത്രമായിരുന്നു മേളയിലുണ്ടായിരുന്നത്. വ്യാഴാഴ്​ച രാവിലെ 8.30 മുതൽ കോലാനി-വെങ്ങല്ലൂർ ബൈപാസിനു സമീപം നടന്ന കാലിപ്രദർശനത്തോടെയാണ് നാലു​ ദിവസം നീണ്ട മേള സമാപിച്ചത്. ഇന്ത്യയിലെ മികച്ച നാടൻ പശുവിനുള്ള ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം പെരിയാമ്പ്ര തോനാനിക്കുന്നേൽ മില​ൻെറ സഹിവാൾ ഇനത്തിൽപെട്ട പശുവിന് ലഭിച്ചു. 50,000 രൂപയുടെ രണ്ടാം സമ്മാനം ബേബി മാത്യു സോമതീരത്തി​ൻെറ ഗീർ ഇനത്തിൽപെട്ട പശുവിന് ലഭിച്ചു. മൂന്നാം സമ്മാനം കോട്ടയം കുര്യനാട് ഇടത്തിനാൽ ലക്ഷ്മിയുടെ ടാർപാർക്കറിനാണ്​. ജേഴ്‌സി, എച്ച്.എഫ്, സുനന്ദിനി പശുക്കളിൽ ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവക്ക്​ 20,000 രൂപയുടെയും 10,000 രൂപയുടെയും അവാർഡുകളും സമ്മാനിച്ചു. എരുമ, കിടാരി, ആട് വിഭാഗങ്ങളിലും മത്സരമുണ്ടായിരുന്നു. സമ്മാനം നേടിയ പശുക്കളുടെ ഉടമകൾക്ക് ബ്രാഹ്മിൻസ് ഗ്രൂപ് എക്സി. ഡയറക്ടർ ശ്രീനാഥ് വിഷ്ണു, പി.ജെ. ജോസഫ് എം.എൽ.എ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. സൻെറർ ഫോർ ബയോ റിസോഴ്‌സസ് ഡയറക്ടർ ഡോ. അനി എസ്. ദാസ്, കെ.എൽ.ഡി ബോർഡ് മാനേജിങ്​ ഡയറക്ടർ ഡോ. ജോസ് ജോർജ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.