പൂഞ്ഞാർ സമ്പൂർണ ശുചിത്വ പഞ്ചായത്താക്കാൻ നടപടി ആരംഭിക്കും

ഈരാറ്റുപേട്ട: പൂഞ്ഞാർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്താക്കി മാറ്റാൻ ശ്രമം തുടങ്ങിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഗീത നോബിൾ പറഞ്ഞു. ഹരിതകർമ സേനയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനപദ്ധതികൾ ആരംഭിക്കും. മുടങ്ങിക്കിടക്കുന്ന പഞ്ചായത്ത്‌ ഷോപ്പിങ് കോംപ്ലക്സി​ൻെറ നിർമാണം പൂർത്തീകരിക്കും. കുടിവെള്ള വിതരണം കാര്യക്ഷമമാക്കും. കൂടുതൽ ഗ്രാമീണ റോഡുകൾ നിർമിക്കുകയും നിലവിലുള്ളത് സഞ്ചാരയോഗ്യമാക്കുകയും ചെയ്യും. പഞ്ചായത്തി​ൻെറ ഐ.എസ്.ഒ നിലവാരം നിലനിർത്തും. വഴിയോര വിശ്രമകേന്ദ്രം നിർമിക്കും. വിവേചനമില്ലാതെ എല്ലാം വാർഡിലും വികസനം എത്തിക്കാൻ പരിശ്രമിക്കുമെന്നും പ്രസിഡൻറ്​ പറഞ്ഞു. ശുദ്ധജലപദ്ധതിയുടെ ടെൻഡർ നടപടി അന്തിമഘട്ടത്തിൽ കുറവിലങ്ങാട്: റീബിൽഡ്‌ കേരളയിൽ ഉൾപ്പെടുത്തി ജല അതോറിറ്റി കുറവിലങ്ങാട് പഞ്ചായത്തിൽ നടപ്പാക്കുന്ന 23കോടിയുടെ ശുദ്ധജല പദ്ധതികളുടെ ടെൻഡർ നടപടി അന്തിമഘട്ടത്തിൽ. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുദ്ധജലം എത്തിക്കുന്ന പദ്ധതിയുടെ അനുബന്ധ ജോലികൾ താമസിയാതെ ആരംഭിക്കും. മുവാറ്റുപുഴ ആറിൽ നിന്ന് വെള്ളം സംഭരിച്ച്, മുളക്കുളം ചങ്ങലപ്പാലം പ്ലാൻറിൽ ശുദ്ധീകരണം നടത്തി കടുത്തുരുത്തി പദ്ധതിയുടെ വിതരണ സംവിധാനം വഴി കുറവിലങ്ങാട്ടെ ജലസംഭരിണിയിൽ എത്തിച്ച് വിതരണം നടത്തുന്നതാണ്​ പദ്ധതി. 1996ൽ രൂപം നൽകിയ വെള്ളൂർ, വെളിയന്നൂർ ജല പദ്ധതിയിൽ കുറവിലങ്ങാടിനെ ഉൾ​െപ്പടുത്തിയിരുന്നുവെങ്കിലും ഈഘട്ടം നടപ്പായില്ല. വെള്ളൂർ-വെളിയന്നൂർ പദ്ധതിയിലൂടെ ഞീഴൂർ, ഉഴവൂർ, വെളിയന്നൂർ, മാഞ്ഞൂർ, മുളക്കുളം, കടുത്തുരുത്തി, കാണക്കാരി പഞ്ചാത്തുകളിൽ നടപ്പിലാക്കുകയും ചെയ്തു. കുറവിലങ്ങാട് പഞ്ചായത്തിൽ ജലസംഭരണി നിർമിക്കാൻ കണ്ടെത്തിയ സ്ഥലത്തേക്ക്​ വഴി ഇല്ലാത്തതായിരുന്നു പ്രശ്‍നം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വഴി ലഭ്യമാക്കിയതോടെയാണ് പുതുജീവൻ വെച്ചത്. വർഷങ്ങൾക്ക് മുമ്പുള്ള പദ്ധതിയിൽ നാല്​ കോടിയിലധികം രൂപ മുടക്കി മണ്ണിനടിയിൽ കാസ്​റ്റ്​ അയൺ പൈപ്പുകൾ അറുനൂറ്റിമംഗലം മുതൽ കുറവിലങ്ങാട് വരെ സ്ഥാപിച്ചിരുന്നു. എന്നാൽ, ജലസംഭരണി നിർമാണം നടപ്പാകാതിരുന്നതിനാൽ പൈപ്പുകൾ ഇപ്പോഴും മണ്ണിനടിയിൽ വിശ്രമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.