ബഷീർ കൃതികളുടെ എഴുപതാണ്ട് ആഘോഷവും കവിയരങ്ങും

കോട്ടയം: ബഷീർ അമ്മ മലയാളത്തി​ൻെറ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ്​ ബഷീറി​ൻെറ കൃതികളുടെ എഴുപതാണ്ട്​ ആഘോഷിക്കും. ൻറുപ്പുപ്പാക്കൊരാ​െനണ്ടാർന്നു, മരണത്തി​ൻെറ നിഴൽ, മുച്ചീട്ടുകളിക്കാര​ൻെറ മകൾ എന്നീ കൃതികളാണ്​​ 70 വർഷം പൂർത്തിയാക്കിയത്​. വൈക്കം മുഹമ്മദ്​ ബഷീർ സ്​മാരക സമിതിയുമായി ചേർന്ന്​ സംസ്ഥാനത്തി​ൻെറ പല ഭാഗങ്ങളിൽ ഒരുവർഷം നീളുന്ന പരിപാടികളാണ്​ നടത്തുന്നതെന്ന്​​ സംഘാടകരായ കിളിരൂർ രാധാകൃഷ്​ണൻ, പി.ജി. ഷാജിമോൻ, ഡോ. യു. ഷംല എന്നിവർ അറിയിച്ചു. ഈ മാസം 10ന്​ വൈകീട്ട്​ നാലിന്​ തലയോലപ്പറമ്പ്​ ഫെഡറൽ നിലയത്തിൽ കവിയരങ്ങും മൺമറഞ്ഞ സാഹിത്യനായക​രുടെ അനുസ്​മരണവും നടക്കും. സി.ജി. ഗിരിജൻ ആചാരി മോഡറേറ്ററായിരിക്കും. സുഗതകുമാരി, യു.എ. ഖാദർ, അനിൽ പനച്ചൂരാൻ, നീലു​േമ്പരൂർ മധുസൂദനൻ നായർ എന്നിവരെ അനുസ്​മരിക്കുമെന്ന്​ കിളിരൂർ രാധാകൃഷ്​ണൻ, പി.ജി. ഷാജിമോൻ, ഡോ. എസ്​. ലാലിമോൾ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.