കോന്നി ആനത്താവളത്തിലെ പിഞ്ചു ഓർമയായി

കോന്നി: കോന്നി ആനത്താവളത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പിഞ്ചു എന്ന ആനക്കുട്ടി ​െചരിഞ്ഞു. തിങ്കളാഴ്​ച വൈകീട്ട് മൂന്നോടെയാണ്​ ​െചരിഞ്ഞത്. നാല് വയസ്സായിരുന്നു. സാധാരണ ആനകളെ അപേക്ഷിച്ച് ഇടതുകാലിൽ രണ്ട് നഖങ്ങൾ കൂടുതലായിരുന്നു പിഞ്ചുവിന്. ഇതുമൂലം നടക്കാനുള്ള ബുദ്ധിമുട്ട് ഇടതുകാലിൽ നീരും വേദനയും ഉണ്ടാക്കിയിരുന്നു. 10 മാസത്തോളമായി ചികിത്സയിലായിരുന്നു. ഇടതുകാലിൽ വേദന വർധിച്ചതോടെ വലതുകാൽ മാത്രം നിലത്തുറപ്പിച്ച് നിന്നു. ഇത്​ വലതുകാലിലേക്കും നീര് പടരാൻ കാരണമായി. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു ചികിത്സ. 2016ൽ അച്ചൻകോവിൽ വനമേഖലയിലെ കടമ്പുപാറയിൽനിന്ന് കൂട്ടം തെറ്റിയാണ് വനംവകുപ്പിന് ലഭിച്ചത്. 2017ൽ ഹെർപിസ് രോഗം ബാധിച്ചെങ്കിലും മികച്ച ചികിത്സയും സംരക്ഷണവും ലഭിച്ചതിനാൽ രക്ഷപ്പെട്ടു. പോസ്​റ്റ്​മോർട്ടത്തിനുശേഷം ജഡം മറവ് ചെയ്യുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്​ച അർധരാത്രി ആനത്താവളത്തിലെ മുതിർന്ന താപ്പാന 75 വയസ്സുള്ള മണിയൻ ​െചരിഞ്ഞിരുന്നു. മൂന്നാം ദിവസം ഏറ്റവും പ്രായം കുറഞ്ഞ പിഞ്ചുവും ​െചരിഞ്ഞത് വേദനയായി. ptl___PINCHU_aana കോന്നി ആനത്താവളത്തിൽ ​െചരിഞ്ഞ ആനക്കുട്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.