സഹോദര​െൻറ മകളെ ബലാത്സംഗം ചെയ്​തയാൾക്ക്​​​ ജീവപര്യന്തം കഠിനതടവും പിഴയും

സഹോദര​ൻെറ മകളെ ബലാത്സംഗം ചെയ്​തയാൾക്ക്​​​ ജീവപര്യന്തം കഠിനതടവും പിഴയും കോട്ടയം: സഹോദര​ൻെറ മകളെ ബലാത്സംഗം ചെയ്​ത്​​ ഗർഭിണിയാക്കിയ കേസിൽ എരുമേലി സ്വദേശിക്ക്​ ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. പിതാവ്​ ഉപേക്ഷിച്ചുപോയ പെൺകുട്ടിയെ എരുമേലിയിലും കൊല്ലത്തുമടക്കം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന​ കേസിൽ​ കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഇയാൾ ഏഴുവയസ്സ്​ മുതൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരുകയായിരുന്നു. ഗർഭിണിയായതോടെ വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന്​ പെൺകുട്ടിയെയും അമ്മയെയും ഭീഷണിപ്പെടുത്തി. തുടർന്ന്​ പെൺകുട്ടി പ്രസവിച്ചു. കുട്ടി പിതാവുമായി അടുക്കാൻ ശ്രമിക്കുന്നതറിഞ്ഞ പ്രതി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. അങ്ങനെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.എൻ. പുഷ്‌കരൻ ഹാജരായി. പെൺകുട്ടിക്ക്​ പുനരധിവാസം ഉറപ്പാക്കാനും ജില്ല ലീഗൽ സർവിസ് അതോറിറ്റിയിൽനിന്ന്​ നഷ്​ടപരിഹാരം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.