പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഒമ്പതിടത്ത്​ പരിശോധന

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പി​ൻെറ പേരില്‍ നിയമനടപടിക്ക് വിധേയമായ പോപുലര്‍ ഫിനാന്‍സ് ഉടമയുടെ ബന്ധുക്കളുടെയും ജീവനക്കാരുടെയും വീടുകളില്‍ വ്യാപകമായി പരിശോധന. വസ്തുക്കളുടെ പ്രമാണങ്ങള്‍ ഉള്‍പ്പെടെ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി ജില്ല ​പൊലീസ്​ മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. റെയ്ഡ് വൈകിയും തുടരുകയാണ്. ഡ്രൈവര്‍മാരുടെ വീടുകള്‍, അടുത്ത സുഹൃത്തുക്കള്‍, മനഃസാക്ഷി സൂക്ഷിപ്പുകാരായ ചിലരുടെ വീടുകള്‍, സ്ഥാപനത്തി​ൻെറ വകയാറുള്ള ഹെഡ്ക്വാര്‍ട്ടര്‍ അനെക്‌സ് കെട്ടിടം, ലാബ്, മറ്റ് പഴയ ധനകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഒരേസമയം പരിശോധന നടന്നു. കോന്നി, വകയാര്‍, അടൂര്‍, കടമ്പനാട്, മണക്കാല, നെല്ലിമുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്ക്​ പുറമെ പത്തനാപുരം, പട്ടാഴി, പന്തപ്ലാവ് എന്നിവിടങ്ങളിലെ വീടുകളിലും പരിശോധന നടത്തിയതായി ജില്ല പൊലീസ് മേധാവി വ്യക്തമാക്കി. ഭൂമിസംബന്ധമായ രേഖകള്‍, വസ്തുവി​ൻെറ ആധാരങ്ങള്‍ ഉള്‍പ്പെടെ വിലപ്പെട്ട വസ്തുവകകള്‍ കണ്ടെടുത്തു. സ്ഥാപനത്തിലെ ഡ്രൈവറുടെ പേരിലും കമ്പനിയുടെ പാര്‍ട്ണര്‍ഷിപ് ഉള്ളതായി വിവരം ലഭിച്ചു. ഡ്രൈവര്‍ ഉപയോഗിച്ചുവന്ന കാര്‍ കണ്ടെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തുടരും. പോപുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് അതി​ൻെറ ഉത്തരവാദപ്പെട്ടവര്‍ എവിടെയെങ്കിലും സ്ഥാവരജംഗമവസ്തുക്കള്‍ വാങ്ങുകയും സ്വര്‍ണവും മറ്റ് വസ്തുക്കളും ഈടു​െവക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ വിവരം കോന്നി പൊലീസ് ഇന്‍സ്‌പെക്ടർ, അടൂര്‍ ഡിവൈ.എസ്.പി, ജില്ല പൊലീസ് മേധാവി എന്നിവരെ അറിയിക്കണം. അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവി​ൻെറ നേതൃത്വത്തില്‍ എട്ട് ഇന്‍സ്‌പെക്ടര്‍മാരുടെയും ഒരു എസ്‌.ഐയുടെയും ചുമതലയിലുള്ള സംഘങ്ങളാണ് ഒമ്പതിടത്ത്​ ഒരേസമയം റെയ്ഡുകള്‍ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.