മെറിൻ ജോയിക്ക് ടാമ്പയിലെ മണ്ണിൽ അന്ത്യവിശ്രമം

കോട്ടയം: യു.എസിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിൻ ജോയിയുടെ (27) സംസ്കാരം ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി പ​േത്താടെ യു.എസിലെ ടാമ്പയിൽ നടന്നു. ഹില്‍സ്‌ബൊറൊ മെമോറിയല്‍ സെമിത്തേരിയിലാണ് അടക്കംചെയ്തത്. അവസാനമായി യാത്രമൊഴി നൽകാനെത്തിയ അമേരിക്കയിലുള്ള ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളും പരസ്പരം ആശ്വസിപ്പിക്കാനാവാതെ തേങ്ങി. അമേരിക്കന്‍ സമയം രാവിലെ പത്തുമുതല്‍ 11 വരെ പൊതുദര്‍ശനത്തിന് വെച്ചു. തുടർന്നാണ് കുർബാനയും സംസ്‌കാര ശുശ്രൂഷയും തുടങ്ങിയത്. ടാമ്പയിലെ സേക്രഡ്ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയില്‍ സംസ്‌കാരശുശ്രൂഷകള്‍ക്ക് ഫാ. ബിൻസ് ചേത്തലിൽ അടക്കം ആറ് വൈദികർ കാർമികത്വം വഹിച്ചു. വൈകീട്ട്​ അഞ്ചിന് മെറി​ൻെറ സ്വദേശമായ കോട്ടയം മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ പ്രത്യേക കുര്‍ബാനയും പ്രര്‍ഥനയും നടന്നു. യു.എസിലെ സംസ്കാരശുശ്രൂഷ ചടങ്ങുകളിൽ മെറി​ൻെറ മാതാപിതാക്കളായ ജോയിയും മേഴ്‌സിയും മകള്‍ രണ്ടുവയസ്സുകാരി നോറയും സഹോദരി മീരയും ഓണ്‍ലൈനിലൂടെ മോനിപ്പള്ളിയിലെ വസതിയിലിരുന്ന് പങ്കാളികളായി. ജൂലൈ 28നായിരുന്നു മെറിന്‍ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഫിലിപ് മാത്യു (നെവിൻ) അറസ്​റ്റിലാണ്​. (ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.