എം.ജി സർവകലാശാല കണ്ടെയ്​ൻമെൻറ്​ സോണിൽ; സന്ദർശകരെ അനുവദിക്കില്ല

എം.ജി സർവകലാശാല കണ്ടെയ്​ൻമൻെറ്​ സോണിൽ; സന്ദർശകരെ അനുവദിക്കില്ല കോട്ടയം: എം.ജി സർവകലാശാല സ്ഥിതിചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിലെ 10ാം വാർഡ് കണ്ടെയ്ൻമൻെറ്​ സോണിലായതോടെ കാമ്പസിൽ സന്ദർശകർക്ക് പൂർണവിലക്ക് ഏർപ്പെടുത്തി. കണ്ടെയ്​ൻമൻെറ്​ സോണിൽനിന്ന് ഒഴിവാക്കപ്പെടുംവരെ സന്ദർശകരെ അനുവദിക്കില്ല. സോൺ തുടരുംവരെ ആവശ്യത്തിന് ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവർത്തനം നടത്തുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. ഫോൺ അന്വേഷണങ്ങൾക്കും അടിയന്തര ഫയലുകൾ സ്വീകരിക്കുന്നതിനുമായി ഫ്രണ്ട് ഓഫിസ് പ്രവർത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.