ചങ്ങനാശ്ശേരിക്ക്​ അഭിമാനമായി ഉത്തര

ചങ്ങനാശ്ശേരി: സിവിൽ സർവിസ് പരീക്ഷയിൽ 217 ാംറാങ്ക് നേടി ചങ്ങനാശ്ശേരിക്ക്​ അഭിമാനമായി തൃക്കൊടിത്താനം സ്വദേശിനി ഉത്തര മേരി റെജി. മൂന്നാം ശ്രമത്തിലാണ്​ ഉത്തര സ്വപ്​നം എത്തിപ്പിടിച്ചത്​. കോതമംഗലം മാർ അത്തനാസിയോസ് കോളജിൽനിന്ന്​ ഇലക്ട്രിക്കൽ എൻജിനീയറിങ് പാസായശേഷം അമേരിക്കയിലെ ഫിലാഡൽഫിയയിലെ ഡ്രെക്സൽ യൂനിവേഴ്സിറ്റിയിൽനിന്ന്​ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തരം ബിരുദവും സ്വന്തമാക്കി. ഇതിനുശേഷം രണ്ടു തവണ സിവിൽസർവിസ്​ പരീക്ഷ ഏഴുതിയെങ്കിലും ഉയർന്ന റാങ്കിൽ എത്തിയില്ല. ഭർത്താവ് അമേരിക്കയിലാണ്. പുതുച്ചിറ പാത്തിക്കൽ മുക്ക് മേലോട്ട് കൊച്ചിയിൽ രഞ്ജിത്തി​ൻെറ ഭാര്യയും ചങ്ങനാശ്ശേരി തൃക്കൊടിത്താനം നാൽക്കവലയിൽ പുത്തൻപറമ്പിൽ ജോസഫ് റെജിയുടെയും സുമ റെജിയുടെയും മകളുമാണ്. സഹോദരി: ഡോ. മീനു എബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.