കോട്ടയം: വിമർശനം ഭയക്കുന്ന ഭരണകൂടമാണ് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് മീഡിയ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാജ്യങ്ങളിൽപോലും ഭരണകൂടത്തിനൊപ്പം നിൽക്കാത്തവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയോ ജയിലിൽ അടക്കുകയോ ചെയ്യുന്നു. ആഗോളതലത്തിൽ പത്രസ്വാതന്ത്ര്യത്തിന്‍റെ സൂചികയിൽ ഇന്ത്യയുടെ പേരില്ല എന്നതും മാധ്യമവേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യൻ ഭരണാധികാരികളുടെ പേര് ഉൾപ്പെടുന്നു എന്നതും ആശങ്കയുളവാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയ സംസ്ഥാന കമ്മിറ്റിയംഗം സതീഷ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് പ്രസിഡന്‍റ് എൽ. രമേശൻ, എൻ. ബിജു, സാബു കരിശ്ശേരി, അഡ്വ. എ. സനീഷ് കുമാർ, സുജ സതീഷ്, പ്രശോഭ് ഞാവേലി, പി.സി. സഹജൻ, പ്രശാന്ത് പി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പ്രശോഭ് ഞാവേലി (ചെയർ), ഷൈജു പാച്ചിറ, മിഥുൻ മാവേലിത്തറ (വൈസ് ചെയർ), പി.സി. സഹജൻ (കോഓഡിനേറ്റർ), സതീഷ് ബാലകൃഷ്ണൻ, പ്രശോഭ് പി. ചന്ദ്രൻ (അസി. കോഓഡിനേറ്റർമാർ), മണിലാൽ ചവറ (ഫിനാൻസ് സെക്രട്ടറി). പടം: KTG KPMS കെ.പി.എം.എസ് മീഡിയ സംസ്ഥാന കൺവെൻഷൻ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.