പന്തളം: പന്തളത്ത് ലോഡ്ജിൽനിന്ന് എം.ഡി.എം.എ പിടിച്ചെടുത്ത കേസിൽ ഇടനിലക്കാരനായ യുവാവിനെ ബംഗളൂരുവിൽനിന്ന് പിടികൂടി. കണ്ണൂർ പട്ടാനൂർ കോലോലം ഫാത്തിമ മൻസിലിൽ അച്ചു എന്ന വി.പി. സിദ്ദീഖാണ് (34) പിടിയിലായത്. പന്തളം പൊലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഹമ്മനഹള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബംഗളൂരു സിറ്റിയിലെ യലഹങ്കയിൽ പൊലീസ് സംഘം എത്തിയതറിഞ്ഞ് ഇയാൾ രക്ഷപ്പെട്ടെങ്കിലും അന്വേഷണസംഘം പിടികൂടുകയായിരുന്നു. സൈബർ പൊലീസിന്‍റെ സഹായത്തോടെ ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാളുടെ പക്കൽനിന്ന് രണ്ട് മൊബൈൽ ഫോണും ഒരു വെയിങ് മെഷീനും കണ്ടെടുത്തു. പന്തളം പൊലീസ് സ്റ്റേഷനിലെത്തിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് അടൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. യുവതി ഉൾപ്പെടെ അഞ്ചംഗ സംഘത്തെ എം.ഡി.എം.എയുമായി കഴിഞ്ഞ ജൂലൈ 30നാണ് പന്തളത്ത് ലോഡ്ജിൽനിന്ന് പിടികൂടിയത്. ഇതിൽ പ്രതി ഷാഹിന ഫാഷൻ ഡിസൈനർ പഠനത്തിന് ബംഗളൂരുവിലായിരുന്നു. ഫോട്ടോ: സിദ്ദീഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.