പാറത്തോട് സഹകരണ ബാങ്ക്: അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റു

കാഞ്ഞിരപ്പള്ളി: പാറത്തോട് സർവിസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി സഹകരണ വകുപ്പ് കാഞ്ഞിരപ്പള്ളി അസി. രജിസ്ട്രാർ ഓഫിസിലെ മുണ്ടക്കയം യൂനിറ്റ് ഇൻസ്പെക്ടർ കെ.പി.എ. ഫാസിൽ ചുമതലയേറ്റു. ബാങ്ക് ഭരണസമിതിയിൽനിന്ന് പ്രസിഡന്റ് ഉൾപ്പെടെയുള്ള നാല്​ എൽ.ഡി.എഫ് അംഗങ്ങൾ രാജിവെച്ച സാഹചര്യത്തിലാണ് ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. എൽ.ഡി.എഫ് അംഗങ്ങൾ രാജിവെച്ചതോടെ 11അംഗ ഭരണസമിതിയിൽ അവശേഷിക്കുന്നത് അഞ്ച്​ യു.ഡി.എഫ് അംഗങ്ങൾ മാത്രമാണ്. ഭരണസമിതി നിലനിൽക്കണമെങ്കിൽ നിയമപരമായി ആറ്​ അംഗങ്ങൾ വേണം. ഭരണസമിതിയിലെ എൽ.ഡി.എഫ് - യു.ഡി.എഫ് അഭിപ്രായഭിന്നതയാണ് എൽ.ഡി.എഫ് അംഗങ്ങളുടെ രാജിയിൽ കലാശിച്ചത്. ഇടതുനേതാക്കൾ ബാങ്കിൽ കോടിക്കണക്കിന്​ രൂപ കുടിശ്ശിക വരുത്തിയതും യു.ഡി.എഫ് അംഗത്തിനെതിരെ വനിത ജീവനക്കാർ നൽകിയ പരാതിയും ഇരുമുന്നണിയും പരസ്യപ്രചാരണം നടത്തിയത് ബാങ്കിന്‍റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ബാങ്കിൽ സാമ്പത്തിക പ്രതിസന്ധിയില്ല പാറത്തോട്: ബാങ്കിൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് അസി. രജിസ്ട്രാർ മാധ്യമത്തോട് പറഞ്ഞു. ഓഹരി ഉടമകൾക്കും നിക്ഷേപകർക്കും ഇടപാടുമായുള്ള പ്രതിസന്ധികളൊന്നുമില്ലെന്നും അസി. രജിസ്ട്രാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.