ഗാന്ധി സ്മരണകളിൽ വൈക്കം ബോട്ട്​ജെട്ടി

വൈക്കം: ചരിത്രം തുടിക്കുന്ന മണ്ണിൽ ഗാന്ധിജിയുടെ പാദസ്പർശം പതിഞ്ഞിട്ട്​ 97 വർഷം പിന്നിട്ടു. 1925 മാർച്ച്​ ഒമ്പതിനാണ് അദ്ദേഹം കൊച്ചിയിൽനിന്ന് വൈക്കത്തേക്ക്​ ബോട്ടിലെത്തിയത്​. വൈക്കത്ത് ആരംഭിച്ച സത്യഗ്രഹത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം. കേളപ്പജിയുടെ നേതൃത്വത്തിൽ ഗാന്ധിജിയെ വരവേറ്റ്​ പടിഞ്ഞാറേ നടയിലൂടെ കച്ചേരിക്കവലയിലെത്തി അവിടെനിന്ന് ഗോസായിമഠം സ്ഥിതിചെയ്തിരുന്ന സത്യഗ്രഹ ഓഫിസിലെത്തി ഗാന്ധിജി പേര്​ രജിസ്റ്റർ ചെയ്തു. തുടർന്നു കാറിൽ സത്യഗ്രഹ ആശ്രമത്തിലേക്ക്​ പോയി. ഇന്നത്തെ ആശ്രമം ഹൈസ്കൂളാണ്​ അന്നത്തെ സത്യഗ്രഹ ആശ്രമം. ആശ്രമത്തിൽ ടി.കെ. മാധവന്‍റെ നേതൃത്വത്തിൽ ഗാന്ധിജിയെ സ്വീകരിച്ചു. അന്ന്​ തിങ്കളാഴ്ച പതിവുപോലെ ഗാന്ധിജി മൗനവ്രതത്തിലായിരുന്നു. പഴങ്ങൾ മാത്രം ഭക്ഷിച്ച്​ ഭജനയിൽ പങ്കെടുത്ത്​ പിറ്റേന്ന്​ സന്ദർശകരെ സ്വീകരിക്കുകയും സത്യഗ്രഹ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. ഗാന്ധിജി ബോട്ട്​മാർഗം വന്നിറങ്ങിയ ബോട്ട്​ജെട്ടി പുരാവസ്തുവകുപ്പ്​ സംരക്ഷിക്കും എന്ന ഉറപ്പുനൽകിയിട്ട്​ കാലങ്ങൾ പിന്നിടുന്നു. ചരിത്ര സ്മാരകമാക്കണമെന്ന ആവശ്യത്തെ തുടർന്ന്​ 42 ലക്ഷം രൂപയും അനുവദിച്ചു. തിരുവിതാംകൂറിന്‍റെ ശംഖുമുദ്ര പേറുന്ന ബോട്ട്​ജെട്ടിയെ ചരിത്രത്തിന്‍റെ ഭാഗമായ ഗാന്ധിജി സ്മാരകമാക്കണന്നെ ജനകീയ വികാരത്തെ തുടർന്ന്​ അറ്റകുറ്റപ്പണി ആരംഭിച്ചു. ഇറിഗേഷൻ വകുപ്പിനാണ്​​ നിർമാണച്ചുമതല. പഴയ മാതൃകയിൽ പലക അടിച്ച്​ മുകളിൽ ആസ്ബസ്​റ്റോസ്​ ഷീറ്റ് വിരിച്ച്​ പ്ലാറ്റ്​ഫോം ടൈൽ പാകിയാണ് നിർമാണം. ചരിത്രത്തിന്‍റെ ഭാഗമായ ഈ ജെട്ടി കെട്ടിടം ആധുനിക നിലവാരത്തിൽ നിർമിച്ച്​ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്​. പടം: KTL Jetty വൈക്കത്ത്​ നിർമാണം നടക്കുന്ന ബോട്ട്​ജെട്ടി ജില്ലയിൽ 13 ക്യാമ്പ്​ കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 180 കുടുംബങ്ങളിലെ 545 പേരാണ് ക്യാമ്പിലുള്ളത്. ചങ്ങനാശ്ശേരി താലൂക്ക്- അഞ്ച്​, കോട്ടയം- രണ്ട്​, മീനച്ചിൽ- അഞ്ച്​, വൈക്കം- ഒന്ന്​ എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 202 പുരുഷന്മാരും 230 സ്ത്രീകളും 113 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 32ഉം ചങ്ങനാശ്ശേരിയിൽ 343ഉം മീനച്ചിലിൽ 162ഉം വൈക്കത്ത് എട്ടുപേരുമാണ് ക്യാമ്പിൽ കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.