ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗിക്കുവേണ്ടി മരുന്ന് എഴുതി നൽകിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർ ആണെന്നും താനാണ് എഴുതിനൽകിയതെന്ന് താൽക്കാലിക ജീവനക്കാരനെക്കൊണ്ട് ആശുപത്രി അധികൃതർ നിർബന്ധപൂർവം സമ്മതിപ്പിക്കുകയായിരുന്നുവെന്നും ആരോപണം. കഴിഞ്ഞ ആഴ്ചയാണ് പ്രധാന ശസ്ത്രക്രിയ തിയറ്ററിലെ താൽക്കാലിക ജീവനക്കാരൻ രോഗിക്കു ആവശ്യമില്ലാത്ത മരുന്ന് വാങ്ങാൻ ബന്ധുവിൻെറ കൈവശം കുറിപ്പ് നൽകിയത്. രോഗിയുടെ പരാതിയിൽ ആശുപത്രി അധികൃതർ ഏറ്റുമാനൂർ പേരൂർ സ്വദേശിയായ താൽക്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, താനാണ് കുറിപ്പ് എഴുതി നൽകിയതെന്ന് അന്വേഷണം നടത്തിയ ആശുപത്രി അധികൃതർ മുമ്പാകെ ജൂനിയർ ഡോക്ടർ കുറ്റം സമ്മതിച്ചിട്ടും താൽക്കാലിക ജീവനക്കാരനെതിരെ നടപടിയെടുക്കുകയായിരുന്നു എന്ന് ജീവനക്കാർ പറയുന്നു. ഡോക്ടർ എഴുതി നൽകിയ മരുന്നിൻെറ കുറിപ്പ് രോഗിയുടെ ബന്ധുവിൻെറ കൈവശം കൊടുക്കുക മാത്രമേ ഈ ജീവനക്കാരൻ ചെയ്തിട്ടുള്ളൂ. നാലുമാസം മുമ്പും സമാന സംഭവം ശസ്ത്രക്രിയ തിയറ്ററിൽ ഉണ്ടാകുകയും ജൂനിയർ ഡോക്ടറെ സംരക്ഷിക്കാൻ സ്വകാര്യ കമ്പനി പ്രതിനിധി കുമരകംകാരനായ പരാതിക്കാരന് ഇരട്ടി തുക നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നുവെന്നും ജീവനക്കാർ പറയുന്നു. KTL PRESCRIPTION- താൽക്കാലിക ജീവനക്കാരൻ എഴുതി നൽകിയെന്ന് പറയുന്ന കുറിപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.