കാറിന്​ വഴി പറയവെ ഇടിച്ചുവീഴ്ത്തി

കോട്ടയം: നഗരമധ്യത്തിൽ പുളിമൂട് ജങ്​ഷനിൽ പിന്നോട്ടെടുത്ത കാർ വഴി പറഞ്ഞുകൊടുത്തുകൊണ്ടിരുന്നയാളെ ഇടിച്ചുവീഴ്ത്തി. കുമ്മനം പുതുച്ചിറയിൽ മുഹമ്മദ് ബഷീറിനാണ്​ (47)പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു​ അപകടം. നിർത്തിയിട്ട കാർ പിന്നിലേക്ക്​ എടുക്കുകയായിരുന്നു. ഈ സമയം കാറിന് വഴി പറഞ്ഞു കൊടുക്കുന്നതിനുവേണ്ടിയാണ് മുഹമ്മദ് ബഷീർ എത്തിയത്. അബദ്ധത്തിൽ ആക്‌സിലേറ്ററിൽ കാൽ അമർന്നതിനെത്തീടർന്ന്​ അമിതവേഗത്തിൽ കാർ പിന്നിലേക്ക്​ പായുകയായിരുന്നു. സമീപത്തെ കടക്കുള്ളിലേക്ക്​ ഇടിച്ചുകയറിയ കാറിനും കടക്കുമിടയിൽ ഇദ്ദേഹം കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ കാറിന്​ പിന്നിൽനിന്ന്​ വലിച്ചെടുത്തത്. തുടർന്ന് ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചു. കാലിന് ചതവുണ്ട്​. -------- കോട്ടയം നഗരത്തിൽ തെരുവുനായ്​ ആക്രമണം കോട്ടയം: കോട്ടയം നഗരമധ്യത്തിൽ സർക്കാർ ജീവനക്കാരനുനേരെ തെരുവുനായ്​ ആക്രമണം. കോട്ടയം താലൂക്ക്​ ഓഫിസിലെ ഹെഡ് സർവേയർ രാജഗോപാലിന്​ കടിയേറ്റു. വെള്ളിയാഴ്ച രാവിലെ തിരുനക്കര മഹാദേവ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. തിരുനക്കര ബസ് സ്റ്റാൻഡിൽ ബസിറങ്ങിയശേഷം ക്ഷേത്രത്തിന് സമീപത്തുകൂടി ഓഫിസിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. കാലിന് കടിയേറ്റ ഇദ്ദേഹത്തെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലക്​ടറേറ്റിലും താലൂക്ക്​ ഓഫിസിലും ജോലിചെയ്യുന്ന നിരവധി ജീവനക്കാർക്ക്​ പലതവണ തെരുവുനായുടെ ആക്രമണം നേരിട്ടിട്ടുണ്ട്. തെരുവുനായ്​ക്കളെ നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന്​ പരാതി ഉയർന്നിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.