കോട്ടയം കുടിവെള്ള സ്വാശ്രയ ജില്ലയാകും -നിര്‍മല ജിമ്മി

കോട്ടയം: ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ കുടിവെള്ള സ്വാശ്രയ ജില്ലയായി കോട്ടയം മാറുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിര്‍മല ജിമ്മി. ഇംപ്ലിമെന്‍റിങ്​ സപ്പോര്‍ട്ടിവ് ഏജന്‍സി (ഐ.എസ്.എ) പ്ലാറ്റ്‌ഫോറവും ജില്ല പഞ്ചായത്തും സംയുക്തമായി ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ത്രികക്ഷി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്‍റ്​. ജില്ല ജലശുചിത്വ മിഷന്‍ ചെയര്‍പേഴ്‌സൻ കൂടിയായ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ അധ്യക്ഷയായി. പഞ്ചായത്ത് വിഹിതം, സ്ഥലമെടുപ്പ് തുടങ്ങി എല്ലാ പ്രശ്‌നവും പരിഹരിക്കാന്‍ ഗ്രാമപഞ്ചായത്തിനെയും വാട്ടര്‍ അതോറിറ്റിയെയും സഹായിക്കുന്നവരായി പ്രവര്‍ത്തിക്കാന്‍ ഐ.എസ്.എകള്‍ക്കാവണമെന്നും സമയബന്ധിതമായ പദ്ധതി നിര്‍വഹണം ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്‍റ്​ ഡയറക്ടര്‍ ബിനു ജോണ്‍, പഞ്ചായത്ത് പ്രസിഡന്‍റ്​സ് അസോ. പ്രസിഡന്‍റ്​ കെ.സി. ബിജു, സെക്രട്ടറി അജയന്‍ കെ.മേനോന്‍, ഐ.എസ്.എ പ്ലാറ്റ്‌ഫോം ചെയര്‍മാന്‍ അഡ്വ. ടി.കെ. തുളസീധരന്‍പിള്ള, വൈസ് ചെയര്‍മാന്‍ ഡാന്‍റീസ് കൂനാനിക്കല്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. സിദ്ദീഖ്, ജില്ല ജലശുചിത്വ മിഷന്‍ മെംബര്‍ സെക്രട്ടറി സി. ബിനീഷ്, കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, എം. സുശീല്‍, മഞ്ജു ബിജു, പി.കെ. കുമാരന്‍, ജയ്‌സണ്‍ ഫിലിപ് തുടങ്ങിയവര്‍ സംസാരിച്ചു. ശിൽപശാലക്ക്​ ഐ.എസ്.എ പ്ലാറ്റ്‌ഫോം സാരഥികളായ സജി സെബാസ്റ്റ്യന്‍, കെ.ഡി. ജോസഫ്, സണ്ണി ആശാരിപറമ്പില്‍, പി.ജി. തങ്കമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.