കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റായി മാത്യൂസ് ജോർജ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ചങ്ങനാശ്ശേരി മുനിസിപ്പൽ കൗൺസിൽ അംഗമായ ഇദ്ദേഹം നഗരസഭയുടെ മുൻ വൈസ് ചെയർമാനും കെ.എസ്.സി മുൻ സംസ്ഥാന പ്രസിഡന്‍റുമാണ്. റിട്ടേണിങ് ഓഫിസർ പ്രഫ. ജേക്കബ് എം.എബ്രാഹമിന്‍റെ അധ്യക്ഷതയിൽ നടന്ന ജില്ല ജനറൽ ബോഡിയിൽ പാർട്ടി ചെയർമാൻ ഡോ. കെ.സി. ജോസഫ്, വർക്കിങ് ചെയർമാൻ പി.സി. ജോസഫ്, ജനറൽ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് തോമസ്, ജനാധിപത്യ വനിത കോൺഗ്രസ് സംസ്ഥാന പ്രസിസന്‍റ് രാഖി സക്കറിയ, ജാൻസി മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു. മറ്റു ഭാരവാഹികൾ: ഉണ്ണിക്കുഞ്ഞ് ജോർജ് പൂഞ്ഞാർ, എം.ജെ. ജോസഫ് മണലിൽ ഏറ്റുമാനൂർ (വൈസ് പ്രസി), സിറിയക് പാലാക്കാരൻ (ട്രഷറർ), വിനു ജോബ് റെജി കുരുവിള, ഔസേപ്പച്ചൻ ഓടക്കൽ, ആലിച്ചൻ തൈപ്പറമ്പിൽ പ്രഫ.സി.എ. അഗസ്റ്റിൻ, സിബി മുക്കാടൻ, ബെന്നി മാത്യു, ലിസിയമ്മ സാബു (സെക്ര). KTL Mathews മാത്യൂസ് ജോർജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.