തലയോലപ്പറമ്പ്: കോൺഗ്രസ് നേതാവും ചേർത്തല എൻ.എസ്.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയുമായിരുന്ന പ്രഫ. ഡി.എൻ. നായരുടെ ചരമവാർഷിക ദിനം ആചരിച്ചു. തലയോലപ്പറമ്പ് ടൗൺ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനം കെ.പി.സി.സി അംഗം മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഇ. ജമാൽ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആതിര എസ്.നായരെ അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി. സിബിച്ചൻ ഉപഹാരം വിതരണം ചെയ്തു. സരസമ്മ ഡി.എൻ. നായർ, എം.ജെ. ജോർജ് നാവംകുളങ്ങര, പി.ജി. ഷാജിമോൻ, വി.കെ. ശശിധരൻ, കെ.കെ. രാജു, ജോൺ തറപ്പേൽ, വിജയമ്മ ബാബു, കുമാരി കരുണാകരൻ, ഇ.കെ. രാധാകൃഷ്ണൻ, പി.കെ. ജയപ്രകാശ്, കെ.കെ. ഷാജി, എം. അനിൽകുമാർ, എൻ. വിജയമോഹൻ, പി.കെ. അനിൽകുമാർ, പി.എസ്. ഷിജോ, ഇ.ഡി. സുരേന്ദ്രൻ, വി. സന്തോഷ് ശർമ, ജോസ് ജേക്കബ്, പി.ടി. ജയിംസ്, എം.കെ. വാസുദേവൻ, എൻ.സി. നടരാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.