പൂട്ടുവീണ്​ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ ശൗചാലയം

പൊൻകുന്നം: മിനി സിവിൽ സ്റ്റേഷനിലെ ശൗചാലയം നാളുകളായി പൂട്ടിയിട്ട നിലയിൽ. ഇതോടെ ഇവിടെയെത്തുന്ന പൊതുജനങ്ങൾ ദുരിതത്തിലായി. സംസ്ഥാനത്ത് പൊതുജനങ്ങൾക്കായി ടേക്ക് എ ബ്രേക്ക് അടക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോഴാണ് ഈ ദുരവസ്ഥ. 2016ൽ പ്രവർത്തനമാരംഭിച്ച സിവിൽ സ്റ്റേഷനിൽ മൂന്ന് നിലകളിലായി 15 സർക്കാർ ഓഫിസുകളാണ് പ്രവർത്തിക്കുന്നത്. ട്രഷറി, വില്ലേജ് ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, മോട്ടോർ വാഹനവകുപ്പ് അടക്കമുള്ള ഓഫിസുകൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ശൗചാലയങ്ങൾ അടച്ചുപൂട്ടിയതോടെ വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്ന നൂറുകണക്കിന്​ ആളുകൾ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ബുദ്ധിമുട്ടുകയാണ്​. പ്രായമായവരും വനിതകളുമാണ് ഏറ്റവുമധികം ദുരിതത്തിലായിരിക്കുന്നത്. സിവിൽ സ്റ്റേഷനിലെ നടത്തിപ്പിനായി ഉദ്യോഗസ്ഥ തലത്തിൽ ഒരു കമ്മിറ്റിയുണ്ടെങ്കിലും അതിന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നതിന്‍റെ തെളിവാണിത്. ചില ശൗചാലയങ്ങളുടെ വാതിൽ പൊളിഞ്ഞുകിടക്കുന്ന നിലയിലാണ്. ശൗചാലയങ്ങൾ തുറക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കം ഉണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന്​ ഒരുനടപടികളും ഉണ്ടായിട്ടില്ല. KTL VZR 1 Mini Civil Station Toilet 1. പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ വനിതകളുടെ ശൗചാലയം പൂട്ടിയിട്ടനിലയിൽ 2. പുരുഷന്മാരുടെ ശൗചാലയത്തിന്‍റെ വാതിൽ തകർന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.