കോട്ടയം: മെഡിക്കൽ കോളജ് ഉൾപ്പെടെ സർക്കാർ ആശുപത്രികളിലെ അതിരൂക്ഷ മരുന്നുക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് കാപ്സ് നേതൃയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ആവശ്യമായ മരുന്നില്ലാത്ത സാഹചര്യം സൃഷടിച്ചവർക്കെതിരെ നടപടിവേണം. സർക്കാർ ആശുപത്രികളുടെ ഇപ്പോഴത്തെ അവസ്ഥ ഭീതി ഉളവാക്കുന്നു. നിർധന രോഗികളാണ് ബുദ്ധിമുട്ട് ഏറെയും നേരിടേണ്ടിവരുകയെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് ജോസ് കോയിപ്പള്ളി അധ്യക്ഷതവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു ചെറുകാട്, ഫിലിപ് എബ്രഹാം, മാത്യു മത്തായി, ദീപ പ്രദീപ്, റോയി ചെറിയാൻ, സുജ ട്രീസ എന്നിവർ സംസാരിച്ചു. ---------------------------- ജന്മദിന സമ്മേളനവും ഏകദിന ക്യാമ്പും കോട്ടയം: കേരള യൂത്ത് ഫ്രണ്ട് പാർട്ടിയുടെ 52മത് ജന്മദിന സമ്മേളനവും ഏകദിന ക്യാമ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 21ന് രാവിലെ ഒമ്പതിന് കേരള കോൺഗ്രസ് പാർട്ടി സംസ്ഥാന കമ്മിറ്റി ഹാളിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് എൻ. അജിത് മുതിരമല അധ്യക്ഷതവഹിക്കും. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഓഫിസ് ചാർജ് സെക്രട്ടറി കെ.വി. കണ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡിജു സെബാസ്റ്റ്യൻ, ജില്ല പ്രസിഡന്‍റ് ഷിജു പാറയിടുക്കിൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.