വൈക്കം: ലോക്ഡൗണിനെ തുടര്‍ന്ന് അടച്ച വൈക്കം മുനിസിപ്പല്‍ പാര്‍ക്ക് നവീകരിച്ച് ഉടന്‍ തുറന്നുകൊടുക്കാന്‍ തീരുമാനം. പാര്‍ക്കിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് 15 ലക്ഷം രൂപ ചെലവുവരുമെന്ന് നഗരസഭ എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. സംഭാവനയായും പ്രത്യേക പ്രോജക്ടിലൂടെയും തുക കണ്ടെത്താനാണ് നഗരസഭയുടെ തീരുമാനം. 2006 ജനുവരി 13ന് ഉദ്ഘാടനം ചെയ്തതാണ് നഗരസഭ പാര്‍ക്ക്. തുടര്‍ന്ന് 2017ല്‍ ജനകീയാസൂത്രണ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ പാര്‍ക്ക് 55 ലക്ഷം രൂപ മുതല്‍മുടക്കി നവീകരിച്ചു. അന്ന് കുട്ടികള്‍ക്കായി പത്തിലേറെ കളിക്കോപ്പുകളും പാര്‍ക്കില്‍ സ്ഥാപിച്ചു. ഈ കളിക്കോപ്പുകളാണ് ലോക്ഡൗണിനെ തുടര്‍ന്ന് പാര്‍ക്ക് അടച്ചതോടെ നശിച്ചത്. പ്ലാസ്റ്റിക്കിലും ഫൈബറിലും ഇരുമ്പിലുമാണ് മിക്ക കളിക്കോപ്പുകളും നിര്‍മിച്ചിരിക്കുന്നത്. മികച്ച രീതിയില്‍ അറ്റകുറ്റപ്പണി നടത്താതെ പാര്‍ക്ക് തുറന്നുകൊടുത്താല്‍ അപകടമുണ്ടാകുമെന്ന് നഗരസഭ എന്‍ജിനീയറിങ് വിഭാഗം ഭരണസമിതിയെ അറിയിച്ചിരുന്നു. ഇതോടെ പാര്‍ക്ക് തുറക്കാന്‍ ഫിറ്റ്‌നസ് അനുമതി നല്‍കാൻ ഉദ്യോഗസ്ഥര്‍ തയാറായില്ല. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഉപകരണങ്ങള്‍ നിലവില്‍ കുട്ടികള്‍ക്ക് ഭീഷണിയാണെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഇതോടെയാണ് പാര്‍ക്ക് ഉടന്‍ തുറന്നുകൊടുക്കേണ്ടെന്ന് ഭരണസമിതി തീരുമാനിച്ചത്. നവീകരണവുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍പേഴ്‌സൻ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, അസി. എന്‍ജിനീയര്‍ ബി. ജയകുമാര്‍, കൗണ്‍സിലര്‍മാരായ എസ്. ഹരിദാസന്‍ നായര്‍, കെ.പി. സതീശന്‍, ബിന്ദു ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പാര്‍ക്ക് സന്ദര്‍ശിച്ചു. KTL VAIKOM PARK- അടഞ്ഞുകിടക്കുന്ന വൈക്കം നഗരസഭയിലെ കുട്ടികളുടെ പാർക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.