മന്ദിരം കവലയിൽ വിശ്രമകേന്ദ്രം തുറന്നു

കോട്ടയം: കിടങ്ങൂരിലെ കുമ്മണ്ണൂർ മന്ദിരം കവലയിൽ ടേക് എ ബ്രേക് വഴിയോര വിശ്രമകേന്ദ്രം തുറന്നു. പൂഞ്ഞാർ ഹൈവേയോട് ചേർന്ന് 650 ചതുരശ്രയടി വിസ്തീർണത്തിലാണ് കേന്ദ്രം ഒരുക്കിയത്. ഭിന്നശേഷി സൗഹൃദമാണ്. കുടുംബശ്രീ നേതൃത്വത്തിൽ ലഘുഭക്ഷണശാലയും ഇതോടൊപ്പം പ്രവർത്തിക്കും. 20 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ജോസ് കെ. മാണി എം.പി ഉദ്ഘാടനം നിർവഹിച്ചു. തോമസ് ചാഴികാടൻ എം.പി അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ എ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ബോബി മാത്യു, ജില്ല പഞ്ചായത്ത്​ അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത്​അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ------- ഫോട്ടോ: KTL Take a break കിടങ്ങൂരിലെ കുമ്മണ്ണൂർ മന്ദിരം കവലയിൽ വഴിയോര വിശ്രമകേന്ദ്രം ജോസ് കെ. മാണി എം.പി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.