പാലാ-ബംഗളൂരു സ്വിഫ്റ്റ് സർവിസ് തുടങ്ങി

പാലാ: ഇനി പാലാ-ബംഗളൂരു യാത്ര സ്വിഫ്റ്റിൽ. കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോക്ക്​ അനുവദിച്ച സ്വിഫ്റ്റ് സർവിസ് പാലാ-ബംഗളൂരു റൂട്ടിൽ സർവിസ് ആരംഭിച്ചു. രണ്ട് ബസാണ് ഡിപ്പോക്ക്​ അനുവദിച്ചത്. എട്ടു ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഓൺലൈൻ റിസർവേഷൻ സൗകര്യമുണ്ട്​. --------- പാലാ-പഞ്ചിക്കൽ സർവിസ് ഇന്ന് പുനരാരംഭിക്കും പാലാ: കോവിഡ് കാലത്ത് നിർത്തിയ പാലാ-പഞ്ചിക്കൽ കെ.എസ്.ആർ.ടി.സി സർവിസ് ​വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും. കാസർകോട് ജില്ല അതിർത്തിവരെയുള്ള ഈ സർവിസ് കർണാടക സംസ്ഥാനത്തെ സുള്ളിയ മേഖലയിലേക്കുള്ള യാത്രക്കാർക്ക് പ്രയോജനകരമാണ്. എറണാകുളം-ഗുരുവായൂർ-കോഴിക്കോട്-കണ്ണൂർ-കാഞ്ഞങ്ങാട്-പെരിയ-ചേർക്കുള- മുള്ളേരിയ വഴിയാണ് പഞ്ചിക്കൽ സർവിസ്. ഓൺലൈൻ ബുക്കിങ്​ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.