കോട്ടയം: ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കാൻ ജില്ല ഭരണകൂടം വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. മുറിക്കാതിരുന്നാൽ പഞ്ചായത്ത് അധികൃതർ വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി ചെലവായ തുക വസ്തു ഉടമയിൽനിന്നും ഈടാക്കണം. കൂടാതെ അപകടകരമായ മരങ്ങൾ മുറിക്കാനുള്ള അനുമതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫിസർ, പ്രദേശത്തെ വനം വകുപ്പ് റേഞ്ച് ഓഫിസർ എന്നിവരടങ്ങുന്ന സമിതിയുടെ ശിപാർശ സഹിതം വിശദമായ റിപ്പോർട്ട് സമർപ്പിച്ച് കലക്ടറുടെ അനുമതി തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.