മുല്ലപ്പെരിയാറിന്​ പിന്നാലെ വൈഗയും തുറന്നു

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന്​ തമിഴ്നാട്ടിലേക്ക് ബുധനാഴ്ച ജലം തുറന്നുവിട്ടതിന്​ പിന്നാലെ തേനി ജില്ലയിലെ വൈഗ ഡാമിൽനിന്നും ജലം തുറന്നു വിട്ടു. വൈഗയിൽനിന്ന്​ മധുര, ദിണ്ടുക്കൽ ജില്ലകളിലേക്ക് 900 ഘന അടി ജലമാണ് വ്യാഴാഴ്ച തുറന്നുവിട്ടത്. തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി ഐ.പെരിയസ്വാമിയാണ് വൈഗയിൽനിന്ന്​ 120 ദിവസത്തേക്ക് ജലം തുറന്നു വിടുന്നതിന് നേതൃത്വം നൽകിയത്. ചടങ്ങിൽ എം.എൽ.എമാർക്കൊപ്പം തേനി കലക്ടർ കെ.വി. മുരളീധരൻ, മധുര കലക്ടർ അനീസ് തുടങ്ങിയവർ പങ്കെടുത്തു. ദിണ്ടുക്കൽ, മധുര ജില്ലകളിലെ 45041 ഏക്കർ സ്ഥലത്തെ കാർഷിക ആവശ്യങ്ങൾക്കായാണ് ജലം ഉപയോഗിക്കുക. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ ഡാമിൽ 62.57 അടി ജലമാണുള്ളത്.71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. ......... cap: മന്ത്രി ഐ പെരിയസ്വാമിയുടെ നേതൃത്വത്തിൽ വൈഗ അണക്കെട്ടിൽ നിന്ന്​ മധുരയിലേക്ക് ജലം തുറന്നു വിടുന്നു. ......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.