നിയുക്ത മെത്രാന്മാര്‍ക്ക് വ്യാഴാഴ്ച റമ്പാന്‍ സ്ഥാനം നല്‍കും

കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ഏഴുപേരില്‍ ആറ്​ വൈദികര്‍ക്ക് വ്യാഴാഴ്ച പരുമല സെമിനാരിയില്‍ റമ്പാന്‍ സ്ഥാനം നല്‍കും. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവ പ്രധാന കാര്‍മികത്വം വഹിക്കും. ഫാ. എബ്രഹാം തോമസ്, ഫാ. പി.സി. തോമസ്, ഫാ. വര്‍ഗീസ് ജോഷ്വ, ഫാ. വിനോദ് ജോര്‍ജ്, ഫാ. റെജി ഗീവര്‍ഗീസ്, ഫാ. സഖറിയ നൈനാന്‍ എന്നിവര്‍ക്കാണ് റമ്പാന്‍ സ്ഥാനം നല്‍കുന്നത്. രാവിലെ 6.15ന് നമസ്കാരം തുടര്‍ന്ന് ഏഴിന്​ വിശുദ്ധ കുര്‍ബാന. കുര്‍ബാന മധ്യേ നടക്കുന്ന ശുശ്രൂഷക്ക്​ സഭയിലെ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരാകും. ജൂലൈ 28ന് പഴഞ്ഞി സെന്‍റ് മേരീസ് കത്തീഡ്രലില്‍ വെച്ചാണ് ഏഴുപേര്‍ക്കും മെത്രാപ്പോലീത്ത സ്ഥാനം നല്‍കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.