ഇ-സമൃദ്ധ പദ്ധതിക്ക് തുടക്കം പത്തനംതിട്ട: പാല്‍ ഉൽപാദനത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഇ-സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കന്നുകാലികള്‍ക്കുള്ള ഏറ്റവും നൂതന തിരിച്ചറിയല്‍ മാര്‍ഗമായ റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ (ആര്‍.എഫ്.ഐ.ഡി ) മൈക്രോചിപ്പിന്‍റെയും റീഡറിന്‍റെയും ഔദ്യോഗിക വിതരണവും ഓമല്ലൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഇ-സമൃദ്ധ പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കം കുറിക്കുന്നത്. കഴിഞ്ഞ ലൈവ് സ്റ്റോക് സെന്‍സസ് പ്രകാരം 14 ലക്ഷം കന്നുകാലികളാണ് കേരളത്തിലുള്ളത്. ഇവയുടെ രോഗസാധ്യത ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റീബില്‍ഡ് കേരളയുടെ ഭാഗമായി പൈലറ്റ് പ്രോജക്ട് എന്ന നിലക്ക് 20.50 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിക്കുന്നത്. കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയാണ് പദ്ധതിയുടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി നടപ്പാക്കാനായി ഏറ്റെടുത്തിരിക്കുന്നത്. മില്‍മ, ക്ഷീര, മൃഗസംരക്ഷണ വകുപ്പ് എന്നിവ ചേര്‍ന്ന് നിശ്ചിത തുക ക്ഷീരകര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ സബ്സിഡി നല്‍കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. കട്ടിയുള്ള പാലിനും കന്നുകാലികളുടെ പരിപൂര്‍ണ വളര്‍ച്ചക്കും ഏറെ സഹായകരമാകുന്ന ഒന്നാണ് ചോളം. അത് മുന്നില്‍ കണ്ട് കേരള ഫീഡ്‌സിന്റെ നേതൃത്വത്തില്‍ ചോളം കൃഷി തുടങ്ങും. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന ഭൂമി കൃഷിയോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഇ-സമൃദ്ധ മൊബൈല്‍ ആപ്പിന്‍റെ പ്രകാശനവും, വെബ്സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി വീണജോര്‍ജ് നിർവഹിച്ചു. മൃഗസംരക്ഷണവകുപ്പ് ജോയന്‍റ് ഡയറക്ടര്‍ ഇ.ജി. പ്രേം ജയിന്‍ ഇ-സമൃദ്ധ പദ്ധതി വിശദീകരണം നടത്തി. കന്നുകാലികളെ തിരിച്ചറിയുന്നതിനായി നിലവില്‍ പ്ലാസ്റ്റിക് ടാഗുകളാണ് ചെവിയില്‍ ഘടിപ്പിക്കുന്നത്.ഇതിന് പകരം നടപ്പാക്കാന്‍ പോകുന്ന പുതിയ തിരിച്ചറിയല്‍ സംവിധാനമാണ് ആർ.എഫ്.ഐ.ഡി അഥവ മൈക്രോചിപ്പ് ടാഗിങ്. ഫോട്ടോ PTG 26 minister chinju rani ഇ-സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കന്നുകാലികള്‍ക്കുള്ള റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ മൈക്രോചിപ്പിന്‍റെയും റീഡറിന്‍റെയും ഔദ്യോഗിക വിതരണവും മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.