അംഗൻവാടി കുട്ടികള്‍ക്ക് മുട്ടയും പാലും ജൂൺ മുതൽ -മന്ത്രി വീണ ജോര്‍ജ്

പത്തനംതിട്ട: അംഗൻവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം മുട്ടയും പാലും നല്‍കുന്ന പദ്ധതി ജൂണ്‍ മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഈ വര്‍ഷത്തെ അംഗൻവാടി പ്രവേശനോത്സവത്തിന്‍റെയും കുട്ടികള്‍ക്കുള്ള 'തേന്‍കണം' പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇരവിപേരൂര്‍ ഓതറ പഴയകാവ് അംഗൻവാടിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ ശാരീരിക, മാനസിക ബൗദ്ധിക വളര്‍ച്ചക്ക്​ ആഴ്ചയില്‍ രണ്ടുദിവസം കുട്ടികള്‍ക്ക് ശുദ്ധമായ തേന്‍ വിതരണം ചെയ്യുന്നതിനായാണ് തേന്‍കണം പദ്ധതി നടപ്പാക്കുന്നത്. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ മുഖ്യപ്രഭാഷണം നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, അഡീഷനല്‍ സെക്രട്ടറി എസ്. നിഷ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTG 25 anganvadi madhuram അംഗൻവാടികളിലെ കുട്ടികളുടെ പ്രവേശനോത്സവത്തിന്‍റെയും തേന്‍കണം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് ഓതറ പഴയകാവ് അംഗൻവാടിയില്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.