അന്തർ സംസ്ഥാനക്കാരിയായ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; അഞ്ചുപേർ കസ്റ്റഡിയിൽ

നെടുങ്കണ്ടം: അന്തർസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകൾക്കുനേരെ സംഘംചേർന്ന്​ ലൈംഗികാതിക്രമം. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ്​ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകീട്ട്​ നാലരയോടെ പൂപ്പാറയിൽ തേയില തോട്ടത്തില്‍ വെച്ചാണ്​ 15കാരിക്കുനേരെ ലൈംഗികാതിക്രമമുണ്ടായത്. പെണ്‍കുട്ടിയുടെ ബഹളംകേട്ട്​ വഴിയാത്രക്കാർ ഓടിയെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പൊലീസ് പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച്​ പരിശോധനക്ക്​ വിധേയയാക്കി. പൂപ്പാറ സ്വദേശികളായ മൂന്നുപേരെയും പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ടുപേരെയുമാണ്​ കസ്റ്റഡിയിലെടുത്തത്​. പൂപ്പാറ സ്വദേശികളായ മറ്റ് രണ്ട് പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നു. ഇവർക്കായി തിരുനെല്‍വേലി, തേനി എന്നിവിടങ്ങളിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്​. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന്​ പൊലീസ് അറിയിച്ചു. ജില്ല പൊലീസ്​ മേധാവി ആര്‍. കറുപ്പുസ്വാമി സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.