പുതിയ ചുമതല കൂടുതൽ ഉത്തരവാദിത്തം

--പാക്കേജ്​-- വനഭൂമിയുമായി വലിയതോതിൽ അതിര് പങ്കിടുന്ന പഞ്ചായത്താണ്​ എരുമേലി. ഈ മേഖലയിൽ പന്നിശല്യം ഏറെയാണ്​. അതിനാൽ കർഷകർക്ക് പ്രതീക്ഷയും നൽകുന്നതാണ് ഉത്തരവ്​. പ്രസിഡന്‍റെന്ന നിലയിൽ നൽകുന്നു. കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങുന്ന പഞ്ചായത്തിന്‍റെ കിഴക്കൻ മേഖലയിലിലെ പന്നിശല്യത്തിന്​ ഇതിലൂടെ അറുതി വരുത്താനാകുമെന്നാണ്​ ​പ്രതീക്ഷ. തോക്ക്​ ലൈസൻസുള്ളവരെയടക്കം കണ്ടെത്തും. തങ്കമ്മ ജോർജ്കുട്ടി എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ്​ KTL PACKAGE THANKAMMA ദൗത്യമായി ഏറ്റെടുക്കുന്നു ശബരിമല വനാതിർത്തിയിൽ​പ്പെട്ട കോരുത്തോട് പഞ്ചായത്തിൽ പന്നി ശല്യം വ്യാപകമാണ്. പ്രസിഡൻറുമാർക്ക് ഇത്​ ജോലിഭാരം വർധിപ്പിക്കും. എങ്കിലും നാട്ടിലെ കർഷർക്കു വേണ്ടി ദൗത്യമായി ഇതിനെ ഏറ്റെടുക്കുന്നു. രാത്രി കാലങ്ങളിലാണ് പന്നി ശല്യം. ഇനി രാത്രികളിൽ കർഷകരുടെ വിളിക്കായി കാതോർത്തിരിക്കേണ്ടിവരും. അവരെ സഹായിക്കുകയാണ് ലക്ഷ്യം. കൊല്ലുന്ന പന്നിയെ ലേലം ചെയ്തു വരുമാനം പഞ്ചായത്തിന്​ ഈടാക്കാനുള്ള തീരുമാനം കൂടി ഉണ്ടാവുന്നത് നല്ലതാണ്. സന്ധ്യ വിനോദ് കോരുത്തോട് പഞ്ചായത്ത് പ്രസിഡന്‍റ്​ പടം KTL PACKAGE SANDIYA VINOD കർഷകർക്ക്​ ഗുണകരം സർക്കാർ തീരുമാനം കർഷകർക്ക്​ ഗുണകരമാണ്​. സംസ്കരണം അടക്കമുള്ള കാര്യങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. എങ്കിലും ചലഞ്ചായി ഏറ്റെടുത്ത് നടപ്പാക്കും. പി. എസ്. സജിമോൻ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ്​ പടം KTL PACKAGE SAJIMON ആശങ്കയുണ്ട് തീരുമാനം നല്ലതാണെങ്കിലും ആശങ്കയുണ്ട്. ലൈസൻസുള്ള തോക്കുകാരെ വരെ കണ്ടെത്തിയാലെ നടപ്പിലാവുകയുള്ളൂ. മറവു ചെയ്യുന്നതടക്കം ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും സർക്കാർ നിർദേശം നടപ്പിലാക്കും. കർഷകർക്ക്​ ഗുണകരമാകുമെന്നാണ്​ പ്രതീക്ഷ. പ്രിയ മോഹനൻ കൊക്കയാർ പഞ്ചായത്ത്​ പ്രസിഡന്‍റ്​ പടം KTL PACKAGE PRIYA ദുരുപയോഗം ചെയ്യാതെ നടപ്പിലാക്കാൻ ശ്രമിക്കും പുതിയ ചുമതല ത്രില്ലിംഗായി തോന്നുന്നു. ഏറ്റവും കൂടുതൽ പന്നിശല്യമുള്ള പഞ്ചായത്തെന്ന നിലയിൽ ഉത്തരവ്​ സ്വാഗതാർഹമാണ്​. കൃഷിനാശം രൂക്ഷമാണ്​. ഈ സാഹചര്യത്തിൽ വേറെ മാർഗമില്ല. ചില പരിമിതിയുണ്ട്​. എങ്കിലും ദുരുപയോഗം ചെയ്യാതെ നടപ്പാക്കാൻ ശ്രമിക്കും. സംസ്​കരണത്തിൽ​ പുനരാലോചന നടത്തണമെന്നും അഭിപ്രായമുണ്ട്​. ജെയിംസ്.പി.സൈമൺ മണിമല പഞ്ചായത്ത് പ്രസിഡന്‍റ്​ പടം KTL PACKAGE JAMES

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.