പ്രതിഷേധ പ്രകടനം

ഈരാറ്റുപേട്ട: ആലപ്പുഴ ജനമഹാസമ്മേളനത്തിന്‍റെ സ്വാഗതസംഘം ചെയർമാനും പോപുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗവുമായ പി.കെ. യഹ്‌യ തങ്ങളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ഡിവിഷന്‍റെ നേതൃത്വത്തിൽ നടത്തി. മുഹ്​യിദ്ദീൻ ജുമാമസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം സെൻട്രൽ ജങ്​ഷനിൽ സമാപിച്ചു. പ്രതിഷേധ യോഗം സോണൽ സെക്രട്ടറി എം.എച്ച്. ഷിഹാസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ്​ ഷാഹിദ് മറ്റയ്ക്കാട്, സെക്രട്ടറി കെ.എ. ബഷിർ, ജില്ല സെക്രട്ടറി ബിഷറുൽ ഹാഫി, ഹലീൽ തലപള്ളിൽ എന്നിവർ നേതൃതം നൽകി. പഠനക്യാമ്പ് സംഘടിപ്പിച്ചു ഈരാറ്റുപേട്ട: അവധിക്കാലം ധാർമികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയവുമായി എം.ജി.എം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സഹ്​ലത്ത് റാസി അധ്യക്ഷവഹിച്ചു. സാജ്ജാദ് ഫാറൂഖി, ഫിറോസ് കൊച്ചി, പി.എ. ഹാഷിം, കെ.എ. ഹാരിസ് സ്വലാഹി, ഇ.എം. സാബിർ, ഹാദിയ റഷീദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി നെക്സി സുനീർ സ്വാഗതവും നദീറ ഹാരിസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.