പാലാ: രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ഒരാൾക്ക് പരിക്ക്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കിടങ്ങൂരിനടുത്ത് കോയിത്തറപ്പടിയിലും കിടങ്ങൂര്‍-ഉഴവൂര്‍ റോഡില്‍ മൂന്നുതോടിന് സമീപവുമാണ് അപകടമുണ്ടായത്. കോയിത്തറപ്പടിയില്‍ ഞായറാഴ്ച വൈകീട്ട് മൂന്നോടെ ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരന്‍ ആയിക്കാട് സ്വദേശി അമല്‍ ടോം(21) ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമല്‍ പാലായില്‍നിന്ന് കിടങ്ങൂരിലേക്ക് പോവുകയായിരുന്നു. കിടങ്ങൂര്‍-ഉഴവൂര്‍ റോഡില്‍ മൂന്നുതോടിന് സമീപത്തെ വളവില്‍ രാവിലെ ഏഴോടെയായിരുന്നു രണ്ടാമത്തെ അപകടം. തമിഴ്‌നാട്ടില്‍നിന്ന് കോഴിക്കുഞ്ഞുങ്ങളുമായി എത്തിയ വാന്‍ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. കോഴിക്കുഞ്ഞുങ്ങള്‍ ചിലത് ചത്തുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.