വേലനിലം കുടിവെള്ള പദ്ധതി തകർക്കാൻ ശ്രമമെന്ന്​

മുണ്ടക്കയം: വേലനിലം കുടിവെള്ളപദ്ധതി തകര്‍ക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും വാർഡ്​ അംഗത്തിന്‍റെയും ശ്രമം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതിക്കുവേണ്ടി നിര്‍മിച്ച ചെക്ക്ഡാമില്‍നിന്ന്​ പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണലും എക്കലും നീക്കംചെയ്യുവാന്‍ ഗ്രാമപഞ്ചായത്ത് തയാറാകണം. നിലവില്‍ കുടിവെള്ള പദ്ധതിയെ തകര്‍ക്കുവാനുള്ള ശ്രമമാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ചെയ്തുകൊണ്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഏറ്റവും കൂടുതല്‍ മണല്‍ അടിഞ്ഞുകൂടിയിരിക്കുന്നത് വേലനിലം ചെക്ക്ഡാമിലാണെന്നും യോഗം ചൂണ്ടിക്കാട്ടി. വാര്‍ഡ് പ്രസിഡന്‍റ്​ അഷ്​റഫ് കല്ലുപുരക്കൽ അധ്യക്ഷതവഹിച്ചു. ഔസേപ്പച്ചന്‍ ചെറ്റക്കാട്ട്, മോനിച്ചന്‍ വാഴവേലി, ജൂബിന്‍ നെല്ലരി, തോമസ് വെങ്ങാലൂര്‍, ജോളി തോമസ് ആലക്കപറമ്പില്‍, ബിന്ദു ജോബിന്‍, ഷാജി മനയ്ക്കല്‍, രാജു കരടിമലയില്‍, മുരളീധരന്‍ കിഴുവള്ളിയില്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.