കോട്ടയം റൂട്ടിൽ ​ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്​

. ഇന്ന്​ രണ്ട്​ പാസഞ്ചർ റദ്ദാക്കി കോട്ടയം: പാതയിരട്ടിപ്പിക്കലുമായി ബന്ധ​പ്പെട്ട്​ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അവസാനിച്ചതോടെ കോട്ടയം റൂട്ടില്‍ തിങ്കളാഴ്ച മുതൽ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്. ദീർഘദൂര ട്രെയിനുകളെല്ലാം സർവിസ്​ നടത്തും. എന്നാൽ, ചില പാസഞ്ചറുകൾ റദ്ദാക്കിയിട്ടുണ്ട്​. കായംകുളം-എറണാകുളം പാസഞ്ചർ (06450), കോട്ടയം- കൊല്ലം പാസഞ്ചർ (06431) എന്നിവയാണ്​ തിങ്കളാഴ്ച റദ്ദാക്കിയിരിക്കുന്നത്​. മൂന്നു ട്രെയിനുകളുടെ സര്‍വിസ് ഭാഗികമായി റദ്ദാക്കി. നിലമ്പൂരില്‍നിന്ന് ആരംഭിക്കുന്ന നിലമ്പൂര്‍ റോഡ്- കോട്ടയം എക്സ്​പ്രസ്​ (16325) എറണാകുളം വരെ മാത്രമാകും സർവിസ്​ നടത്തുക. കോട്ടയം- നിലമ്പൂര്‍ എക്‌സ്​പ്രസ് (16326) സര്‍വിസ് തുടങ്ങുന്നത് എറണാകുളത്തുനിന്നായിരിക്കും. നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുന്ന നാഗര്‍കോവില്‍ - കോട്ടയം എക്‌സ്​പ്രസ് (16366) കൊല്ലം വരെ മാത്രമേ സര്‍വിസ് നടത്തുകയുള്ളൂവെന്നും റെയിൽവേ അറിയിച്ചു. നിർമാണ ജോലികളുടെ ഭാഗമായി കഴിഞ്ഞദിവസങ്ങളിൽ കോട്ടയം വഴിയുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ചിലത്​ ആലപ്പുഴ വഴിയായിരുന്നു സർവിസ്​ നടത്തിയിരുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.