കോട്ടയം: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൻെറ ഭാഗമായി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 'സേഫ് കോട്ടയം' പേരില്‍ ഒരാഴ്ച നീളുന്ന സാമൂഹിക സുരക്ഷിതത്വ കാമ്പയിൻ നടത്തുന്നു. മോഷണങ്ങളും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും തടയുന്നതിനായി ജില്ല പൊലീസ് നല്‍കുന്ന സുരക്ഷ നിര്‍ദേശങ്ങള്‍: . ഇടവഴികളിലൂടെയും മറ്റും ഒറ്റക്ക് സ്ത്രീകളും പെൺകുട്ടികളും സഞ്ചരിക്കുമ്പോൾ അണിഞ്ഞ ആഭരണങ്ങൾ മറക്കാൻ ശ്രദ്ധിക്കുക. . അപരിചിതരായ ബൈക്ക് യാത്രക്കാർ ഏതെങ്കിലും ആവശ്യം പറഞ്ഞ് അടുത്തേക്ക് വന്നാൽ കഴുത്തിലണിഞ്ഞ ആഭരണങ്ങൾ മറച്ചുപിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബൈക്കിൻെറ നമ്പർ ശ്രദ്ധിക്കുക. കൂടാതെ ബൈക്ക് അടുത്തുനിർത്താൻ ശ്രമിച്ചാൽ മൂന്നുനാല് അടിമാറിനിന്ന് മാത്രമേ സംസാരിക്കാവൂ. .അതിക്രമങ്ങൾ എത്രയും പെട്ടെന്ന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ, വനിത പൊലീസ് ഹെൽപ് ലൈനിലോ, കൺട്രോൾ റൂമിലോ അറിയിക്കുക. . സ്ത്രീകൾ ഒറ്റക്ക് താമസിക്കുന്ന വീടുകളില്‍ രാത്രികാലങ്ങളിലും മറ്റ് അവശ്യഘട്ടങ്ങളിലും ബന്ധപ്പെടുന്നതിനായി വിശ്വസ്തരായ അയല്‍വാസികൾ, ടാക്സി ഡ്രൈവർമാർ, ആശുപത്രികള്‍, പൊലീസ് ജനമൈത്രി അസി. ബീറ്റ് ഓഫിസർ (വനിത പൊലീസ് ഉദ്യോഗസ്ഥർ) എന്നിവരുടെ ഫോൺനമ്പരുകൾ സൂക്ഷിക്കുക. . കുട്ടികൾക്ക് മൊബൈൽഫോണുകൾ നൽകാതിരിക്കുക. . അന്തർ സംസ്ഥാന ജോലിക്കാരെ കഴിവതും വീട്ടുപണികളിൽനിന്ന് പൂർണമായും ഒഴിവാക്കുക. . നഴ്സിനെ നിർത്തേണ്ട അവസരത്തിൽ അവരുടെ പൂർണ മേൽവിലാസവും ചിത്രവും സമീപ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കേണ്ടതും കോപ്പികൾ വീട്ടുകാർ സൂക്ഷിക്കേണ്ടതുമാണ്. . മൊബൈൽ ഫോണിൽ അപരിചിതർ തുടർച്ചയായി വിളിച്ചാൽ ഒരുവിവരവും അവരോട് വെളിപ്പെടുത്താതിരിക്കാനും, വിവരം സൈബർസെൽ/പൊലീസ് സ്റ്റേഷനിൽ അറിയിക്കാനും ശ്രദ്ധിക്കുക. . വീട്ടിൽ ഇന്‍റർനെറ്റ് കണക്ഷനുണ്ടെങ്കിൽ സ്വകാര്യമുറിയിൽ കുട്ടികളെ ഉപയോഗിക്കാൻ അനുവദിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.