പൊൻകുന്നം: നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ന്യൂസ് പേപ്പർ ചലഞ്ചുമായി കേരള യൂത്ത് ഫ്രണ്ട് എം. ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിയോജകമണ്ഡലം പ്രസിഡന്‍റ് രാഹുൽ പിള്ളക്കും സെക്രട്ടറി ക്രിസ്റ്റിൻ അറയ്ക്കലിനും ന്യൂസ് പേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഒമ്പത് മണ്ഡലം കമ്മിറ്റികളിൽനിന്നുള്ള നിർധന വിദ്യാർഥികൾക്ക് യൂത്ത് ഫ്രണ്ട് ഭാരവാഹികളുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങൾ കൈപ്പറ്റാം. കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്‍റ് എ.എം. മാത്യു ആനിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. റിജോ വാളാന്തറ, യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ആൽബിൻ പെണ്ടാനം, അമൽ മോൻസി അനന്ദു, അനൂപ്, ബിനു സെബാസ്റ്റ്യൻ, ടോണി, നിധിൻ, ശ്രീഹരി, ആരോൺ, ജിബിൻ എന്നിവർ പങ്കെടുത്തു. ----------- KTL VZR 3 Newspaper Challenge ചിത്രവിവരണം യൂത്ത് ഫ്രണ്ട് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ന്യൂസ് പേപ്പർ ചലഞ്ച് ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.